- Advertisement -Newspaper WordPress Theme
LifeStyleഅടുക്കളകളിൽ സു​ഗന്ധം നിറയട്ടെ ; ഇതാ ഒരു വിദ്യ

അടുക്കളകളിൽ സു​ഗന്ധം നിറയട്ടെ ; ഇതാ ഒരു വിദ്യ

ലരും അടുക്കള വൃത്തിയാക്കാൻ കടയിൽ നിന്നും വില കൂടിയ ഫ്ലോർ ക്ലീനിങ് അല്ലെങ്കിൽ സർഫസ് ക്ലീനിങ് ലായനികളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അവ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത്തരം ഫ്ലോർ ക്ലീനിറുകൾ തയ്യാറാക്കാൻ ഒരു പിടി ആര്യവേപ്പിലയും കുറച്ച് കർപ്പൂരവും മതിയാകും.

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ആര ലിറ്റർ വെള്ളമെടുക്കാം. അതിലേയ്ക്ക് 4 ആര്യവേപ്പില തണ്ടോടെ ചേർക്കാം. വെള്ളം 300 മില്ലിയായി വറ്റുന്നത് വരെ നന്നായി തിളപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വെയ്ക്കാം. ഇത് അരിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ അര ലിറ്റർ വെള്ളത്തിലേയ്ക്ക് മൂന്ന് കർപ്പൂരം പൊടിച്ച് ചേർക്കാം. അതിലേയ്ക്ക് ഒരു പായ്ക്കറ്റ് ഷാമ്പൂ ചേർത്തിളക്കിയോജിപ്പിക്കാം. ഇത് വേപ്പില വെള്ളത്തിലേയ്ക്ക് ഒഴിക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം.

ഉപയോഗിക്കേണ്ട വിധം

അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കാൻ ഇത് വെള്ളത്തിൽ കലർത്തണം. അര ബക്കറ്റ് വെള്ളത്തിലേയ്ക്ക് ഈ മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കോട്ടൺ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തറ തുടയ്ക്കാം. ഇത് ഒരു മികച്ച അണുനാശിനിയാണ്. മിക്ക പ്രാണികൾക്കും വേപ്പിലയുടെയും കർപ്പൂരത്തിൻ്റെയും ഗന്ധം സഹിക്കാൻ കഴിയില്ല. അതിനാൽ ദിവസങ്ങളോളം അടുക്കള വൃത്തിയോടെയും ഫ്രെഷായും സൂക്ഷിക്കാം.

പിസിഒഡി കൊണ്ട് ബുദ്ധിമുട്ടുകയാണോ; ഈ പാനീയം ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme