in

സ്ത്രീകള്‍ സൂക്ഷിക്കേണ്ട രണ്ട് തരം ക്യാന്‍സറുകളും അവയുടെ ലക്ഷണങ്ങളും

Share this story

സ്തനാര്‍ബുദം

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം.. പ്രായമായ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്റെ ലക്ഷണങ്ങളാവാം. സ്തനങ്ങളില്‍ മുഴ, വലുപ്പം വ്യത്യാസപ്പെടുക, ആകൃതിയില്‍ മാറ്റം വരുക, സ്തനങ്ങളിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുക മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, തുടങ്ങിയവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ സ്വയം കണ്ടെത്താവുന്നതേയുള്ളൂ. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.

സെര്‍വിക്കല്‍ ക്യാന്‍സര്‍

സ്തനര്‍ബുദം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം പേരില്‍ കണ്ടുവരുന്ന വകഭേദമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് രോഗകാരി. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതല്‍ കണ്ടുവരുന്നത്. തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ പ്രതിരോധിക്കാന്‍ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെര്‍വിക്കല്‍ ക്യാന്‍സറിനെ അപകടകാരിയാക്കുന്നത്.

യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭാശയത്തിന്റെ താഴത്തെ ഭാഗമായ സെര്‍വിക്‌സിന്റെ കോശങ്ങളിലാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധയായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ചില തരം സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമായേക്കാം.

ലക്ഷണങ്ങളെ കുറിച്ചറിയാം

  1. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
  2. ആര്‍ത്തവ രക്തസ്രാവം ഏറെ നാള്‍ നില്‍ക്കുന്നത്.
  3. സാധാരണയില്‍ കവിഞ്ഞ വജൈനല്‍ ഡിസ്ചാര്‍ജ്.
  4. ലൈംഗിക ബന്ധത്തിനിടെ വേദന.
  5. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
  6. പെല്‍വിക് ഭാഗത്തെ വേദന.

തലവേദനയ്ക്കു കാരണം കണ്ണിന്റെ ക്ലേശമോ ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം

കരള്‍ തകരാറിലാണെന്ന് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍