- Advertisement -Newspaper WordPress Theme
Uncategorizedതിരിച്ചറിയാതെ പോകുന്ന അമിത ബി.പി.

തിരിച്ചറിയാതെ പോകുന്ന അമിത ബി.പി.

പ്രായം, പുകവല, അമിത വണ്ണം, വ്യായാമക്കുറവ്, അമിതമായി ഉപ്പുചേര്‍ത്ത ഭക്ഷണം, മാനസിക പിരിമുറുക്കം, കുടുംബപാരമ്പര്യം എന്നിവ ആപ്ദഘടകങ്ങളാണ്. ഇവ കൂടാതെ പ്രമേഹം, അമിത മദ്യപാനം, വ്യക്കരോഗങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, സറ്റിറോയ്ഡുകള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയവകൊണ്ടും ബി.പി. കൂടാം. എന്നാല്‍ 95 ശതമാനം രോഗികളിലും ബി.പി.കൂടാനുളള കാരണം കണ്ടെത്താനാകില്ല എന്നതാണ് യാഥാര്‍ഥ്യം.

തലകറക്കം പ്രഷറിന്റെ ലക്ഷണമല്ല

ചെവിക്കുളളിലെ തകരാറുമൂലം വെര്‍ട്ടിഗോ ഉണ്ടാകുമ്പോള്‍ ബി.പി.കൂടിയതാണെന്ന് കരുതി ബി.പി പരിശോധിക്കാനെത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ അമിതരകതസമ്മര്‍ദം പലപ്പോഴും നിശ്ശബ്ദമായിരിക്കും. യാദ്യച്ഛിക വൈദ്യപരിശോധനയിലായിരിക്കും ബി.പി.കൂടുതലാണെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ തലയുടെ പുറകുഭാഗത്തുണ്ടാകുന്ന വേദന, തലയക്ക് ഭാരക്കുറവ്, കാഴച മങ്ങല്‍ തുടങ്ങിയ പ്രശനങ്ങളുണ്ടാകാം.

അമിത ബി.പി.പ്രതിരോധിക്കാന്‍

ശരീരഭാരം കുറയക്കുക, വ്യായാമം ചെയ്യുക. പുകവലി, മദ്യപാനം നിര്‍ത്തുക. ഉപ്പിലിട്ടത്, പപ്പടം, ഉണക്കമീന്‍ എന്നിവ ഒഴിവാക്കുക. ഡാഷ്ഡയറ്റ് ശീലിക്കുക (പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ ധാരാളമായി കഴിക്കുക.) മാനസികപിരിമുറുക്കം ഒഴിവാക്കുക.40 കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ബി.പി. പരിശോധിക്കുക.

മരുന്നുകഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ബീറ്റാബ്ലോക്കേഴ്‌സ് (ഹ്യദയമിടിപ്പും രക്തസമ്മര്‍ദവും കുറയക്കുന്നു) എ.സി.ഇ.ഇന്‍ഹിബിറ്റേഴ്‌സ്, എ.ആര്‍.ബി.കാല്‍സ്യം ചാനല്‍ ബ്ലോക്കേഴ്‌സ് തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകള്‍, ദിവസവും ഒരേസമയത്ത് തന്നെ മരുന്ന് കഴിക്കണം. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മരുന്നുകള്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യാവൂ. ചില അവസരങ്ങളില്‍ ബി.പി. നിയന്ത്രമത്തിനായി ഒന്നില്‍കൂടുതല്‍ മരുന്നുകള്‍ കഴിക്കേണ്ടിവന്നേക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme