in

മൂത്രത്തിലെ അണുബാധ എങ്ങനെ തടയാം

Share this story

വ്യക്ക, മൂത്രക്കുഴല്‍, മൂത്രാശയം, മൂത്രനാളി എന്നിവിടങ്ങളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റ് എന്നിവ മൂലമുണ്ടാകുന്ന അണുബാധയാണ് യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ മൂത്രാശയ അണുബാധ. ഇതില്‍ 99 ശതമാനവും ബാക്ടീരിയ മൂലമുളള അണുബാധയാണ്. സാധാരണയായി മലത്തില്‍ നിന്നുളള ബാകടീരിയ മൂലമാണ് മൂത്രാശയ അണുബാധ ഉണ്ടാകുന്നത്. വിരളമായി (ക്ഷയരോഗം മുതലായവ) രക്തത്തില്‍ നിന്നും അണുകള്‍ മൂത്രാസയ വ്യവസ്ഥയിലേക്കു പടരാറുണ്ട്

മൂത്രത്തിലെ അണുബാധ സ്ത്രീകളിലാണ് കൂടുതലും ഇതിനു പല കാരണങ്ങളുണ്ട് 1 പുരുഷന്മാരേക്കാള്‍ നീളം കുറഞ്ഞ മൂത്രനാളിയാണ് സ്ത്രീകള്‍ക്കുളളത് 2 മലദ്വാരവും മൂത്രനാളിയും തമ്മിലുളള ദൂരക്കുറവ്.

വാര്‍ധക്യത്തില്‍ കൂടുതല്‍

പ്രമേഹം മുതലായ അസുഖങ്ങള്‍ മൂല മുണ്ടാകുന്ന രോഗപ്രതിരോധശേഷിക്കുറവ്, മലബന്ധം, വാര്‍ധക്യത്തില്‍ കൂടുതലായി കാണപ്പെടുന്ന മൂത്രതടസ്സം നീക്കാന്‍ ട്യൂബ് ഇടുന്നത് തുടങ്ങിയവ കാരണമാണ് വാര്‍ധക്യത്തില്‍ മൂത്രാശ അണുബാധ കൂടുതലായി കാണപ്പെടുന്നത്

. സ്ത്രീകളിലെ കാരണങ്ങള്‍ :1 ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീഹോര്‍മോണുകളില്‍ ഉണ്ടാകുന്ന കുറവ് ഇതുമൂലം യോനിയുടെ അമ്ലത്വം കുറയുകയും അണുബാധയ്‌ക്കെതീരെയുളള പ്രതിരോധം കുറയുകയും ചെയ്യുന്നു 2 ഇടുപ്പിലെ പേശികളുടെ ബലക്കുറവ് ഇതുമൂലം ഗര്‍ഭപാത്രം , മൂത്രാശയം തുടങ്ങിയ അവയവങ്ങള്‍ താഴേക്കിറങ്ങുകയും മൂത്രാശയത്തില്‍ മൂത്രം കെട്ടിക്കിടക്കാന്‍ ഇടയാവുകയും ചെയ്യുന്നു

. പുരുഷന്മാരില്‍ 1 പുരുഷഗ്രന്ഥി ( പ്രോസറ്റേറ്റ്) വീക്കം മൂലം മൂത്രതടസ്സം ഉണ്ടാവുകയും മൂത്രാശയത്തില്‍ മൂത്രം കെട്ടിക്കിടക്കുകയും ചെയ്യുന്നു അങ്ങനെ മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നു.
മൂത്രപരിശോധന (സാധാരണ പരിശോധന, കള്‍ച്ചര്‍) യിലൂടെയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. ഇതുകൂടാതെ സ്‌കാനിങ് പോലുളള മറ്റു പരിശോധനകളും ആവശ്യമായി വരാം

. ചികിത്സ

മൂത്രംകള്‍ച്ചര്‍ചെയ്ത് അതനുസരിച്ചുളള ആന്റിബയോട്ടിക് ഉപയോഗിച്ചാണ് ചികിത്സ. മൂത്രാശയത്തിലെ അണുബാധയ്ക്ക് 3-5 ദിവസം വരെ ആന്റിബയോട്ടിക്ക് വേണ്ടി വരും. വ്യക്കയിലെ അണുബാധയ്ക്ക് 10-14 ദിവസവും. സ്ത്രീകളില്‍ കൂടെക്കൂടെ അണുബാധ ഉണ്ടാകുമ്പോള്‍ ഈസ്ട്രജന്‍ക്രീം യോനിയുടെ ഉളളില്‍ പുരട്ടുന്നത് ഉപയോഗപ്രദമാണ്. (ഗര്‍ഭാശയകാന്‍സര്‍, സ്തനാര്‍ബുദം എന്നിവഉളളവരില്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല)

ഗര്‍ഭാശയവും മൂത്രാശയവുംതാഴുന്ന രോഗികളില്‍ അതിനുളള ശസ്ത്രക്രിയ വേണ്ടിവും. പുരുഷഗ്രന്ധി വീക്കം ഉളളവരില്‍ അതിനുളള മരുന്നോ ശസ്ത്രക്രിയയോ വേണ്ടിവരും.

പ്രതിരോധ മാര്‍ഗങ്ങള്‍

ആവശ്യത്തിനു വെളളം കുടിക്കുക
പ്രമേഹത്തിനു ശരിയായ ചികിത്സ നേടുക
മൂത്രം പിടിച്ചു നിറുത്താതെ സമയാസമയങ്ങളില്‍ ഒഴിക്കുക.
മലബന്ധം ഒഴിവാക്കുക
ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കുക
മൂത്രത്തിനു ട്യൂബ് ഇട്ടിട്ടുളളവര്‍ ദിവസവും സോപ്പും വെളളവും ഉപയോഗിച്ച് ഗുഹ്യഭാഗങ്ങള്‍ വ്യത്തിയാക്കുക. ആവശ്യത്തിനു വെളളം കുടിക്കുക അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത് മലംട്യൂബില്‍ പുരളുന്നത് ഒഴിവാക്കുക.

വൃക്കരോഗികള്‍ ഉണ്ടാകുന്നത് എങ്ങനെ?

മുഖക്കുരു മാറാന്‍ ഇതൊന്ന് പരീക്ഷിക്കാം