ചര്‍മസംരക്ഷണ ഉല്‍പന്നങ്ങളിലും കേശസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു ചേരുവയാണ് ആവണക്കെണ്ണ. എന്നാല്‍ ചര്‍മസംരക്ഷണത്തിന് മാത്രമല്ല, മലബന്ധത്തിനു മികച്ച മരുന്നായി ഇത് പുരാതന കാലം മുതല്‍ ഉപയോഗിക്കുന്നതാണ്.
പ്രത്യേകിച്ച് മണമൊന്നും ഇല്ലാത്ത ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് മലബന്ധം അകറ്റാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ വൈദ്യപരിശോധനകള്‍ക്കു മുമ്പായി കുടല്‍ ശുദ്ധീകരിക്കാന്‍ ചില രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റ് ലാക്‌സേറ്റീവ് ഉത്പന്നങ്ങളെ അപേക്ഷിച്ച് ഇത് മികച്ചതാണെന്നതിനുള്ള ശാസ്ത്രീയ തെളിവുകളില്ല.
വ്രണം, ചൊറിച്ചില്‍, സന്ധി വേദന, ആര്‍ത്തവ വേദന എന്നിവയില്‍ നിന്നും ആശ്വാസം നല്‍കല്‍, പ്രസവം സുഗമമാക്കുക എന്നിങ്ങനെ പല? ഗുണങ്ങളുണ്ട് ആവണക്കെണ്ണയ്ക്ക്. സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളായ ക്രീമുകള്‍, ഹെയര്‍ കണ്ടീഷണറുകള്‍, ലിപ്സ്റ്റിക് പോലുള്ള ഉല്‍പ്പന്നങ്ങളില്‍ ഇത് പ്രധാന ചേരുവയാണ്. ഇത് ചര്‍മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ചര്‍മത്തിന്റെ അസ്വസ്ഥതയും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. ആവണക്കെണ്ണയില്‍ അടങ്ങിരിക്കുന്ന റിസിനോലെയിക് ആസിഡിനാണ് ഇതിന് സഹായിക്കുന്നത്.
മുടി കൊഴിച്ചില്‍, താരന്‍ എന്നവിയെ അകറ്റും എന്ന വാഗ്ദാനം നല്‍കിക്കൊണ്ട് തലമുടി സംരക്ഷണ ഉത്പന്നങ്ങിലും ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആവണക്കെണ്ണ മാത്രമായി ഉപയോഗിക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. പ്രായമായവര്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍, കരള്‍ അല്ലെങ്കില്‍ വൃക്ക തകരാറുള്ളവര്‍ തുടങ്ങിയ ദുര്‍ബലരായ ആളുകള്‍ ആവണക്കെണ്ണ ഉപയോ?ഗിക്കുന്നതിന് മുന്‍പ് വിദ?ഗ്ധ അഭിപ്രായം തേടണം.
കോശജ്വലനം, അപ്പെന്‍ഡിസൈറ്റിസ് അല്ലെങ്കില്‍ ദഹനനാളത്തില്‍ തടസ്സം എന്നിങ്ങനെ? ആരോഗ്യപ്രശ്‌നമുള്ളവരും ഇത് ഉപയോഗിക്കാന്‍ പാടില്ല. ചിലരില്‍ ഇത് അലര്‍ജിക്ക് കാരണമായേക്കാം. ആവണക്കെണ്ണ അല്ലെങ്കില്‍ അതടങ്ങിയ ഉത്പന്നങ്ങള്‍ പാച്ച് ടെസ്റ്റ് ചെയ്ത് പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.




