- Advertisement -Newspaper WordPress Theme
FOODപച്ചക്കറികളും പയര്‍വര്‍ഗങ്ങളും അമിതമായി കഴിക്കരുത്

പച്ചക്കറികളും പയര്‍വര്‍ഗങ്ങളും അമിതമായി കഴിക്കരുത്

പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ആരോഗ്യത്തിന് വളരെയധികം നല്ലതാണെങ്കിലും, അമിതമായി കഴിക്കുന്നത് ഗുണം ചെയ്യില്ല. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പയര്‍വര്‍ഗങ്ങളും പച്ചക്കറികളും അത്യാവശ്യമാണ്. പക്ഷേ, ഇവ അധികം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഇവ അമിതമായി കഴിക്കുന്നതിന് ചില ദോഷങ്ങളുണ്ടെന്ന് ഡയറ്റീഷ്യന്‍ ആസ ആന്റോ പറഞ്ഞു. അമിതമായി പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് ചെറുപയര്‍ പോലുള്ള ഇനങ്ങള്‍, വലിയ അളവില്‍ എണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയാല്‍ കലോറിയുടെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കുമെന്ന് ആസ ആന്റോ പറഞ്ഞു.

‘പയര്‍വര്‍ഗങ്ങള്‍ വലിയ അളവില്‍ കഴിക്കുമ്പോള്‍ ദഹനക്കേട്, ഗ്യാസ്, അല്ലെങ്കില്‍ വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇവ പാകം ചെയ്യുന്നതിനുമുമ്പ് കുതിര്‍ക്കുക. ഇതിലേക്ക് ഇഞ്ചി, കായം, ജീരകം തുടങ്ങിയ ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുക,’ ന്യൂട്രീഷ്യനിസ്റ്റ് അപേക്ഷ ചന്ദൂര്‍ക്കര്‍ നിര്‍ദേശിച്ചു. പയര്‍വര്‍ഗങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമുണ്ട്. കൂടുതലായി കഴിക്കുന്നത് രക്തത്തിലെ കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രണത്തെ തടസ്സപ്പെടുത്തിയേക്കാം, പ്രത്യേകിച്ച് പ്രമേഹമുള്ളവരിലെന്ന് ചന്ദൂര്‍ക്കര്‍ പറഞ്ഞു.

അതുപോലെ, പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, അമിതമായി കഴിക്കുന്നത് വയറു വീര്‍ക്കല്‍ അല്ലെങ്കില്‍ ഗ്യാസ് പോലുള്ള ദഹന അസ്വസ്ഥതകള്‍ക്ക് കാരണമാകും. മാത്രമല്ല, എണ്ണ അമിതമായി ചേര്‍ത്ത് പച്ചക്കറികള്‍ പാകം ചെയ്യുന്നത് കലോറി വര്‍ധിപ്പിക്കും. ഒരേതരം ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നത്, അവ ആരോഗ്യകരമാണെങ്കില്‍പോലും ശരീരത്തിന് ആവശ്യമായ മറ്റ് സുപ്രധാന പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ആസ ആന്റോ പറഞ്ഞു.

ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, ഭാഗ നിയന്ത്രണത്തിലും വൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ”ഒരു നേരത്തെ ഭക്ഷണത്തില്‍ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് ചെറിയ ഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുക, എണ്ണ കുറച്ച് മാത്രം ചേര്‍ത്ത് പാകം ചെയ്യുക. ക്വിനോവ അല്ലെങ്കില്‍ ബ്രൗണ്‍ റൈസ് പോലുള്ള ധാന്യങ്ങളുമായി ഇത് ജോടിയാക്കുക,” ആന്റോ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme