in , , , , , , ,

പാചകം ചെയ്താല്‍ ഗുണം കൂടുന്ന പച്ചക്കറികള്‍

Share this story

പച്ചക്കറികളില്‍ പാചകം ചെയ്തും ചെയ്യാതെയും കഴിക്കുന്നവയുണ്ട്. എന്നാല്‍ പാചകം ചെയ്താല്‍ അതിന്റെ ഗുണം പോകും എന്നാണ് പൊതുവില്‍ ഉള്ള വിശ്വാസം. പാചകം ചെയ്താല്‍ ഗുണം കൂടുന്ന പച്ചക്കറികളുമുണ്ട്. അതുകൊണ്ടുതന്നെ മാക്സിമം അതിന്റെ പോഷകങ്ങള്‍ നഷ്ടമാകാത്ത രീതിയില്‍ കഴിക്കുവാന്‍ പലരും ശ്രമിക്കാറുമുണ്ട്.

കൂണ്‍

കൂണില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാചകം ചെയ്യുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ പുറംതള്ളുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ എത്തുന്നത് കോശങ്ങളെ നശിപ്പിക്കുന്ന കെമിക്കല്‍സിനെ ഇല്ലാതാക്കുന്നു. മാത്രവുമല്ല, പ്രായം തോന്നാതിരിക്കുവാനും അസുഖം അധികം വരാതിരിക്കുവാനും ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നുണ്ട്.

ചീര

വളരെ അധികം പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചീര. ഇതില്‍ ധാരാളം അയണും മഗ്‌നീഷ്യവും കാത്സ്യവും സിങ്കും അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ചീരയില്‍ ഓക്സാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഈ ഓക്സാലിക് ആസിഡ് ശരീരത്തിന് ആവശ്യമുള്ള കാത്സ്യം, അയണ്‍ എന്നിവയെല്ലാം വലിച്ചെടുക്കുന്നതിന് തടസ്സമാകുന്നു. എന്നാല്‍, പാചകം ചെയ്ത് ചീര കഴിക്കുമ്പോള്‍ ഇതിലെ കാത്സ്യം റിലീസ് ചെയ്യുന്നതിനും അത് ശരീരത്തിന് ലഭിക്കുന്നതിനും സഹായിക്കുന്നു. മാത്രവുമല്ല, ചില പഠനങ്ങള്‍ പ്രകാരം ചീര വേവിക്കുന്നതിലൂടെ ഫോലേറ്റ് ലെവല്‍ നിലനിര്‍ത്തുകയും ഇത് ചില കാന്‍സറുകള്‍ വരാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

തക്കാളി

തക്കാളി എങ്ങിനെവേണമെങ്കിലും പാചകം ചെയ്ത് കഴിക്കുവാന്‍ സാധിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. കാരണം ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ്സും അതുപോലെതന്നെ ലൈകഹ്പീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതുപോലെ കാന്‍സറിന്റെ സാധ്യതകള്‍ കുറയ്ക്കുന്നതിനും വളരെ സഹായിക്കുന്നുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ഈ ലൈകഹ്പീന്‍ ചൂടാക്കുമ്പോള്‍ മാത്രമാണ് പുറത്തേയ്ക്ക് വരുന്നത് പുറത്തേയ്ക്ക് വരുന്നത്. അതുകൊണ്ട് തക്കാളി കറിവെയ്ക്കുന്നത് വളരെ നല്ലതാണ്.

കാരറ്റ്

കാരറ്റ് പച്ചയ്ക്ക് തിന്നുന്നവരുമുണ്ട്. അതുപോലെതന്നെ പാചകം ചെയ്ത് കഴിക്കുന്നവരുമുണ്ട്. എന്നാല്‍ കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് പാചകം ചെയ്ത് കഴിക്കുമ്പോഴാണ്. പാചകം ചെയ്ത കാരറ്റില്‍ ധാരാളം ബീറ്റകരോറ്റിന്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോറ്റിന്‍ എന്നത് കരോറ്റെനോയ്ഡാണ്. ഇത് പിന്നീട് വൈറ്റമിന്‍ എ ആയി മാറ്റപ്പെടുന്നുണ്ട്. മാത്രവുമല്ല, ഇത് എല്ലുകളുടെ ആരോഗ്യത്തിനും കാഴ്ച്ചശക്തി കൂട്ടുവാനും രോഗപ്രതിരോധശേഷി കൂട്ടുവാനും സഹായിക്കുന്നുണ്ട്.

അതേപോലെ കാരറ്റിന്റെ തൊലി കളയാതെയാണ് പാചകം ചെയ്യുന്നതെങ്കില്‍ ഇതിന് ഇരട്ടിയാണ് ഫലം. അതുകൊണ്ടു തന്നെ കാരറ്റ് എല്ലായ്പ്പോഴും മുഴുവനോടെ വേവിച്ച് എടുക്കുക. മുറുക്കി വേവിച്ചാലും ഇതിലെ പോഷകങ്ങള്‍ മുഴുവന്‍ വെള്ളത്തില്‍ ലയിക്കുവാനുള്ള സാധ്യത കൂടുതലാണ്.

കാപ്സിക്കം

ചൈനീസ് വിഭവങ്ങളിലെ പ്രധാനിയാണ് കാപ്സിക്കം. പല വര്‍ണ്ണത്തില്‍ ലഭിക്കുന്ന കാപ്സിക്കം ആന്റിഓക്സിഡന്റുകളുടെ നല്ലൊരു കലവറതന്നെയാണ്. മാത്രവുമല്ല ഇതലും കരോറ്റെനോയ്ഡഡും ബീറ്റ ക്രിപ്റ്റോസാതിനും ലൂട്ടെയ്നും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പാചകം ചെയ്യുമ്പോള്‍ ഇതിലെ ഗുണങ്ങള്‍ ശരീരത്തിലേയ്ക്ക് വേഗത്തില്‍ എത്തുവാന്‍ സഹായിക്കുന്നു. കാപ്സിക്കം വെള്ളത്തില്‍ വേവിക്കുന്നതിനേക്കാള്‍ വറുക്കുന്നതാണ് നല്ലത്.

ഗ്രീന്‍ ബീന്‍സ്

ഗ്രീന്‍ ബീന്‍സില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടഉണ്ട്. അതുകൊണ്ടു ഇത് പാചകം ചെയ്യുമ്പോള്‍ ഇതിലെ ആന്റിഓക്സിഡന്റുകളുടെ അളവ് കൂടുകയും, ഇത് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുകയും ചെയ്യുന്നു. ഗ്രീന്‍ ബീന്‍സായാലും വെള്ളത്തില്‍ വേവിക്കുന്നതിനേക്കാള്‍ അല്ലാതെ വേവിച്ചെടുക്കുന്നതാണ് നല്ലത്.

കാബേജ്

വേവിക്കാതെ സാന്‍വിച്ചിലായാലും ഷവര്‍മയിലായാലും കാബേജ് ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാല്‍, ഇത് പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ നല്ലത് വേവിച്ച് കഴിക്കുന്നതാണ്. സൂപ്പിലും കറികളിലും കാബേജ് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റാബോളിസം കൂട്ടുന്നതിന് സഹായിക്കുന്നു. അതുപോലെ തൈറോയ്ഡ് ഉള്ളവര്‍ കാബേജ് വേവിച്ച് കഴിക്കുന്നത് നല്ലതാണ്.

ഉറക്കത്തില്‍ നിങ്ങള്‍ക്ക് അനങ്ങുവാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ടോ?

പല്ലിന്റെ മഞ്ഞനിറം മാറാന്‍ ഒഴിവാക്കേണ്ടവ