പുരുഷന്മാര്‍ ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര(Viagra). ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈംഗിക ഉത്തേജനത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നതും ഈ മരുന്ന് തന്നെയാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായുള്ള റിപ്പോട്ടുകള്‍ പുറത്തുവരുന്നുണ്ട്. വയാഗ്ര കഴിച്ചതിന് പിന്നാലെ മരിണം സംഭവിച്ച വാര്‍ത്തകള്‍ പോലും പുറത്ത് വന്നിട്ടുണ്ട്. ഡോക്ടമാരുടെ നിര്‍ദേശത്തോടെ മാത്രം കഴിക്കാന്‍ കഴിയുന്ന ഈ മരുന്നുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ജനങ്ങളെ ഇപ്പോള്‍ അമ്പരിപ്പിക്കുന്നത്.വയാഗ്ര (Viagra) ഉപയോഗിക്കുന്നവരില്‍ അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 59 വയസ് പ്രായമുള്ള ഉദ്ധാരണക്കുറവ് കണ്ടെത്തിയ 269725 പുരുഷന്മാരെയാണ് ഈ പഠനത്തിന് വിധേയമാക്കിയത്. തുടക്കത്തില്‍ ഓര്‍മ്മയ്ക്ക് പ്രശ്നങ്ങള്‍ ഒന്നും ഇവരില്‍ കണ്ടെത്തിയില്ല. അഞ്ച് വര്‍ഷത്തോളം പഠനം തുടര്‍ന്നു.
ഇതില്‍ 55ശതമാനം പേര്‍ക്കും വയാഗ്ര മരുന്ന് കഴിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ശേഷം ഈ മരുന്ന് നിര്‍ദേശിക്കാത്ത പുരുഷന്മാരുമായി ഇവരുടെ ഡാറ്റ താരതമ്യം ചെയ്തു. തുടര്‍ന്ന് 1,199 പുരുഷന്മാര്‍ക്കും അല്‍ഷിമേഴ്സ് സ്ഥിരീകരിച്ചു. എന്നാല്‍ വയാഗ്ര പോലുള്ള മരുന്ന് കഴിക്കുന്ന പുരുഷന്മാരില്‍ അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാദ്ധ്യത 18 ശതമാനം കുറവാണെന്നായിരുന്നു കണ്ടെത്തല്‍. 21നും 50നും ഇടയിലുള്ള പുരുഷന്മാരില്‍ അല്‍ഷിമേഴ്സ് വരാനുള്ള സാദ്ധ്യത 44 ശതമാനം കുറവാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.ഈ പഠനം അല്‍ഷിമേഴ്സ് രോഗത്തിന്റെ ചികിത്സയ്ക്ക് ഒരു പുതിയ വഴിതിരിവ് നല്‍കുമെന്നും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ചികിത്സയ്ക്ക് ഈ പഠനം സഹായിക്കുമെന്നും ഡോ. റൂത്ത് ബ്രൗവര്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . വയാഗ്ര ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കൂടുന്നു. ജഉഋ5 ഇന്‍ഹിബിറ്റുകള്‍ രഏങജ പോലുള്ള വയാഗ്ര മരുന്ന് മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ഈ പഠനത്തിലൂടെ ലഭിച്ച അറിവ് ഒരു പ്രധാന വിവരമാണെന്നും ഇതിലൂടെ അല്‍ഷിമേഴ്സ് തടയുന്നതിനുള്ള മരുന്നുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന ക്ലിനിക്കല്‍ ഗവേഷകനായ ഡോ. ഇവാന്‍ കോയ്ചെവ് പറഞ്ഞു.ഇത് ഒരു മഹത്തായ പഠനമാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നുമാണ് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ന്യൂറോഫിസിയോളജിസ്റ്റ് ഡോ. ഫ്രാന്‍സെസ്‌കോ തമാഗ്നിനി പറഞ്ഞത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഈ മരുന്നുകളുടെ ഫലങ്ങള്‍ പരിശോധിക്കാന്‍ സ്ത്രീകളിലും പുരുഷന്മാരിലും പരിശോധന നടത്തണം. പക്ഷേ ഈ പഠനം നടത്തുന്ന സമയത്ത് ഗവേഷകര്‍ പുരുഷന്മാരുടെ ശാരീരികവും ലൈംഗികവുമായ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തത പരിഗണിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
പുതിയ കണ്ടെത്തല്‍ വളരെ നല്ലതാണ്. എന്നാല്‍ അല്‍ഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുന്നതിന് ഈ മരുന്നുകള്‍ നേരിട്ട് സഹായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അവയ്ക്ക് രോഗം മന്ദഗതിയിലാരാനോ തടയാനോ കഴിയുമോ? എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് യുകെയിലെ അല്‍ഷിമേഴ്സ് റിസര്‍ച്ച് മേധാവി ഡോ. ലിയ മുര്‍സലീന്‍ അഭിപ്രായപ്പെട്ടു.അതേസമയം, അല്‍ഷിമേഴ്സ് തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഈ മരുന്നുകള്‍ക്ക് കഴിയുമോയെന്ന് പരിശോധിക്കാന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗവേഷണം ആവശ്യമാണ്. കൂടാതെ വിവിധ വൈവിദ്ധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് ഈ മരുന്ന് എങ്ങനെ ബാധകമാകുമെന്നും പഠനം നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു.
ഹൃദയാഘാതം വന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍, ഉദര സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ വയാഗ്ര മരുന്ന് ഉപയോഗിക്കുന്ന് ദോഷകരമായി ബാധിക്കും. ഇതെ തുടന്ന് ജീവഹാനി സംഭവിച്ചവരുടെ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനാല്‍ തന്നെ ഇത്തരം മരുന്നുകള്‍ മറ്റ് രോഗങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു എന്ന് വാദം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ട്. വയാഗ്ര പോലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.