in , , , ,

ഭക്ഷണശേഷം ഛര്‍ദ്ദി, ചര്‍മ്മത്തില്‍ തടിപ്പ്, ശ്വാസനാളത്തില്‍ വീക്കം: അലര്‍ജികള്‍ പലതരം

Share this story

ആരോഗ്യ സംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കഴിക്കുന്ന ഭക്ഷണം പോലും എത്രത്തോളം സുരക്ഷിതമാണ് എന്നതില്‍ ആശങ്കയുണ്ടാവുന്നു. പലപ്പോഴും അലര്‍ജികള്‍ പല തരത്തിലുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പൂമ്പൊടിയും മൃഗങ്ങളുടെ രോമവും മറ്റും അലര്‍ജിയുണ്ടാക്കുന്നവരുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മളില്‍ അലര്‍ജിയുണ്ടാക്കുന്നു. എന്നാല്‍ അലര്‍ജിയുടെ തീവ്രത പലപ്പോഴും വ്യത്യസ്തമാണെന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

ചിലരില്‍ ചില ഭക്ഷണങ്ങള്‍ ഛര്‍ദ്ദി, ചര്‍മ്മത്തില്‍ തടിപ്പ്, ശ്വാസനാളത്തിലും ദഹനവ്യവസ്ഥയിലും വീക്കം എന്നിവയുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏത് ഭക്ഷണമാണ് അലര്‍ജിയുണ്ടാക്കുന്നത് എന്ന് ആദ്യം തിരിച്ചറിയണം. ഏതൊക്കെയാണ് അലര്‍ജി എന്ന് നമുക്ക് നോക്കാം.

നിലക്കടല അലര്‍ജി

നിലക്കടലയില്‍ ഉണ്ടാവുന്ന അലര്‍ജി സാധാരണമാണ്. പലപ്പോഴും കുട്ടികളിലാണ് ഇത്തരം ഗുരുതരമായ അവസ്ഥയുണ്ടാവുന്നത്. ഇത് ചര്‍മ്മത്തില്‍ ചുവന്ന് നിറം. വീക്കം, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നു. എന്നിരുന്നാലും ചില ഗുരുതരമായ കേസുകളില്‍ പലപ്പോഴും അനാഫൈലക്സിസിലേക്ക് നയിച്ചേക്കാം. പലപ്പോഴും ഇത് ജീവന് ഭീഷണിയാവുന്ന അവസ്ഥയുണ്ടാക്കുന്നു. ഇവര്‍ നിലക്കടല പോലുള്ളവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.

പാല്‍ അലര്‍ജി

ചിലര്‍ക്ക് ലാക്ടോസ് അലര്‍ജിയുണ്ടാവുന്നു. ചെറിയ കുട്ടികളില്‍ വരെ ഇത്തരം അവസ്ഥയുണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതിന് മുന്‍പ് ഇതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതാണ്. ഛര്‍ദ്ദി, ശ്വസന പ്രശ്നങ്ങള്‍ തുടങ്ങിയവ ഇവരില്‍ പാല്‍ അലര്‍ജി മൂലം ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ദഹനാരോഗ്യത്തെ ബാധിക്കുന്നു. അത് മാത്രമല്ല പാല്‍ അലര്‍ജി പലപ്പോഴും പ്രതിരോധ സംവിധാനത്തേയും ബാധിക്കുന്നു.

മുട്ട അലര്‍ജി

ചിലരില്‍ മുട്ട പോലുള്ള ഭക്ഷണവസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നു. ഇത് നിങ്ങളില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ദഹന നാളത്തിന് അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു. മുട്ടയിലെ പ്രോട്ടീന്‍ ആണ് പലപ്പോഴും അലര്‍ജി വര്‍ദ്ധിപ്പിക്കുന്നത്. മിക്കവരും ഈ അലര്‍ജിയെ മറികടക്കുന്നതിന് വേണ്ടി പലപ്പോഴും ശ്രമിക്കുന്നു. എന്നാല്‍ മുട്ടയുണ്ടാക്കുന്ന അലര്‍ജി പലപ്പോഴും നിങ്ങളില്‍ കുട്ടികളിലാണ് ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.

നട്സ് അലര്‍ജി

പലപ്പോഴും നട്സ് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ കഴിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും മറ്റും ഉണ്ടാക്കാം. ലക്ഷണങ്ങള്‍ കഠിനമായതിന്റെ ഫലമായി പലപ്പോഴും അനാഫൈലക്സിസ് സാധ്യതയും ഉണ്ടാവുന്നു. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കില്‍ ഇതിനെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്.

ഗോതമ്പ് അലര്‍ജി

ചിലര്‍ക്ക് ഗോതമ്പ് അലര്‍ജിയുണ്ടാക്കുന്നു. ഇതിന്റെ ഫലമായി ചര്‍മ്മം തടിച്ച് പൊങ്ങുന്നതും ചൊറിച്ചിലും വയറിന് അസ്വസ്ഥതയും ചിലരില്‍ ഛര്‍ദ്ദി വരെ ഉണ്ടാവാം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരം ഗ്ലൂറ്റനിനോട് പ്രതികരിക്കുന്ന സെലിയാക് ഡിസീസ്, ഗ്ലൂറ്റന്‍ സെന്‍സിറ്റിവിറ്റി എന്നിവയില്‍ നിന്ന് വ്യത്യസ്തമായതായിരിക്കും. അതുകൊണ്ട് തന്നെ ഗോതമ്പ് ഒഴിവാക്കി മറ്റുള്ളവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍ കൂടിയാല്‍ ശരീരംകാണിക്കുന്ന ലക്ഷണങ്ങള്‍

എന്താണ് സ്‌കീസോഫ്രീനിയ? ഈ രോ​ഗത്തെ കുറിച്ച് കൂടുതലറിയാം