ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിള്‍. കലോറി കുറഞ്ഞ ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ആപ്പിളില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളുകള്‍ വയറിന് ചുറ്റും ഉള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ദഹനത്തിനും ഇത് ബെസ്റ്റാമ്.
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപഴങ്ങള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ആരോഗ്യം മികച്ചതാക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ബെറിപഴങ്ങള്‍ സഹായിക്കുന്നു.
പൈനാപ്പിളിലുള്ള ബ്രോമാലിന്‍ എന്ന എന്‍സൈം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പൈനാപ്പിള്‍ മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പപ്പായയില്‍ പപ്പൈയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായകമാണ്. വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനിടയാവുന്ന അവസ്ഥകളെ ഇത് തടയും. അമിതവണ്ണം, വയറ്റിലെ കൊഴുപ്പ് എന്നിവയ്ക്കുള്ള മറ്റൊരു പരിഹാരമാണ് തണ്ണിമത്തന്‍. ജലാംശം ധാരാളമുള്ള തണ്ണിമത്തനില്‍ കലോറിയും കുറവാണ്. ഇതിലെ അമിനോ ആസിഡ് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പിനെ പുറന്തള്ളും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കിവി ദഹനത്തിന് ബെസ്റ്റാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ഇത് മികച്ചതാണ്. കിവിയില്‍ ഫൈബറും ഉയര്‍ന്ന അളവിലുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും കിവി മികച്ചതാണ്. മാതളനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.