- Advertisement -Newspaper WordPress Theme
FITNESSഹൃദയാഘാത സാധ്യത കുറയ്ക്കണോ? ഡയറ്റില്‍ വേണം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ഹൃദയാഘാത സാധ്യത കുറയ്ക്കണോ? ഡയറ്റില്‍ വേണം പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ 98 ശതമാനം കോശങ്ങളിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹൃദയം, തലച്ചോര്‍, കരള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങളിലും പൊട്ടാസ്യത്തിന്റെ സന്തുലനം പ്രധാനമാണ്. പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയാഘാത സാധ്യത 39 ശതമാനമായി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണത്തില്‍ സോഡിയവും പൊട്ടാസ്യവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും.

കൂടാതെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ ശരിയായ അളവു രക്തസമ്മര്‍ദം കുറയ്ക്കുന്നതിലൂടെ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, മൂത്രത്തിലൂടെയുള്ള കാല്‍സ്യം നഷ്ടം കുറയ്ക്കുന്നതിലൂടെയും ശരീരത്തിലെ കാല്‍സ്യം ആഗിരണം വര്‍ധിപ്പിക്കുന്നതിലൂടെയും പൊട്ടാസ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പേശിവലിവ് തടയുന്നതിനും പേശികളുടെ പരിക്കു കുറയ്ക്കുന്നതിലും പൊട്ടാസ്യം നിര്‍ണായകമാണ്.

മറ്റൊരു പഠനത്തില്‍ പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 24 ശതമാനമായി കുറയ്ക്കുന്നതായി കണ്ടെത്തി. പൊട്ടാസ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രക്തത്തിലെ ലിപിഡ് സാന്ദ്രത, കാറ്റെകോളമൈന്‍ സാന്ദ്രത, മുതിര്‍ന്നവരില്‍ വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കാതിരിക്കാതിരിക്കാന്‍ സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.

ഒരു ദിവസം കഴിക്കേണ്ട പൊട്ടാസ്യത്തിന്റെ അളവ്

പ്രതിദിനം പരമാവധി 500 മില്ലിഗ്രാം പൊട്ടാസ്യം ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. പൊട്ടാസ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കാരണം പൊട്ടാസ്യത്തിന്റെ അമിത ഉപഭോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

പൊട്ടാസ്യം കൂടിപ്പോയാല്‍

ശരീരത്തില്‍ പൊട്ടാസ്യം കൂടിയാല്‍ ദഹന സംബന്ധമായ അസ്വസ്ഥതകള്‍, ക്രമരഹിതമായ ഹൃദയ താളം എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ലക്ഷണങ്ങള്‍

പേശികളുടെ ബലഹീനത

ഓക്കാനം

ഛര്‍ദ്ദി

നെഞ്ചുവേദന

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

വാഴപ്പഴം,ബദാം, കശുവണ്ടി, മത്തങ്ങ, സൂര്യകാന്തി വിത്തുകള്‍, പാല്‍, കിഡ്‌നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ് തുടങ്ങിയ ഇനങ്ങള്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കൂടാതെ ഉരുളക്കിഴങ്ങ്, ചീര, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവയിലും പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme