കാലുകളിലെയും കൈകളിലെയും രോമം നീക്കം ചെയ്യുന്നത് വലിയ ഒരു ടാസ്‌ക് തന്നെയാണ്. ഇതിന് പരിഹാരമായി വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില നാട്ടുവിദ്യകളാണ് പറയുന്നത്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളായതിനാൽ തന്നെ ഫലം കാണാന്‍ അല്‍പ്പം സമയമെടുത്തേക്കാം.
പഞ്ചസാരയും നാരങ്ങാനീരും
പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചൂടാക്കുക. പഞ്ചസാര അലിഞ്ഞ് ഇളം തവിട്ടുനിറമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ഇത് രോമമുള്ള ഭാഗത്ത് പുരട്ടി, ഒരു തുണി ഉപയോഗിച്ച് അമര്‍ത്തിപ്പിടിച്ച് രോമത്തിന്റെ വളര്‍ച്ചയ്ക്ക് എതിര്‍ദിശയിലേക്ക് വേഗത്തില്‍ വലിച്ചെടുക്കുക.
കടലമാവ്, മഞ്ഞള്‍, പാല്‍ പേസ്റ്റ്
രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, പാല്‍ എന്നിവ ചേര്‍ത്ത് കട്ടിയുള്ള ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് രോമമുള്ള ഭാഗങ്ങളില്‍ പുരട്ടി, ഉണങ്ങിക്കഴിയുമ്പോള്‍ ഉരച്ച് കളയുക.
മുട്ടയുടെ വെള്ളയും കോണ്‍ഫ്‌ലോറും
മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ലോറും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം രോമമുള്ള ഭാഗത്ത് പുരട്ടി ഉണങ്ങിക്കഴിഞ്ഞാല്‍, ഒരു മാസ്‌ക് പോലെ വലിച്ചു നീക്കം ചെയ്യുക.
ഓട്‌സ്, പഴം സ്‌ക്രബ്
ഒരു പഴുത്ത പഴം ഉടച്ച് അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഓട്‌സ് ചേര്‍ക്കുക. ഈ മിശ്രിതം രോമമുള്ള ഭാഗങ്ങളില്‍ പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.