- Advertisement -Newspaper WordPress Theme
FITNESSസ്‌കിന്‍ ക്യാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങള്‍

സ്‌കിന്‍ ക്യാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങള്‍

ലോകത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ വിഭാഗങ്ങളില്‍ മുന്‍നിരയിലാണ് സ്‌കിന്‍ കാന്‍സര്‍. ഇന്ത്യയിലെ ജനങ്ങളില്‍ നേരത്തെ വളരെ കുറഞ്ഞ ആളുകളില്‍ മാത്രമേ സ്‌കിന്‍ കാന്‍സര്‍ കാണപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ നിലവില്‍ ഈ വിഭാഗം ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ടു വിധത്തിലുള്ള സ്‌കിന്‍ കാന്‍സറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ ഉത്ഭവിക്കുന്ന കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തരം സ്‌കിന്‍ കാന്‍സര്‍ ആണ് ഒരാളെ ബാധിച്ചിരിക്കുന്നത് എന്ന് തീരുമാനിക്കുന്നത്.

40 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവുമധികം ബാധിച്ചു കാണുന്നത്. അതില്‍ തന്നെ കൂടുതല്‍ നേരം സൂര്യ പ്രകാശമേല്‍ക്കുന്നവരിലും വെയില്‍ ഏല്‍ക്കുന്ന സമയങ്ങളില്‍ വേണ്ടത്ര സംരക്ഷണ രീതികള്‍ സ്വീകരിക്കാത്തവരുടെ ചര്‍മ്മത്തിന്റെ ആണ് കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു തുടങ്ങുന്നത്.

സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് സ്‌കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കല്‍ക്കരി, ടാര്‍, മറ്റ് ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുമായി അടുത്തിടപഴകുന്ന ആളുകളിലും ചര്‍മത്തില്‍ അര്‍ബുദ ബാധയുണ്ടാക്കും. കുറഞ്ഞ പ്രതിരോധശേഷി, എച്ച്പിവി പോലുള്ള വൈറല്‍ രോഗങ്ങളും ലൈക്കണ്‍ പ്ലാനസ്, ഡിഎല്‍ഇ, ആക്ടിനിക്, കെരാറ്റോസിസ് തുടങ്ങിയ ചില ചര്‍മ്മരോഗങ്ങളും അപകട ഘടകങ്ങളാണ്.സ്‌കിന്‍ കാന്‍സറില്‍ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • സാധ്യമാകുമ്പോഴെല്ലാം തണല്‍ തേടുക.
  • കോട്ടന്‍ തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഫുള്‍ സ്ലീവ് ഡാര്‍ക്ക് പ്രൊട്ടക്ഷന്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • അള്‍ട്രാവയലറ്റ് സംരക്ഷണ ഫില്‍ട്ടറുകളുള്ള വീതിയേറിയ തൊപ്പികള്‍, ശിരോവസ്ത്രം, സണ്‍ഗ്ലാസ് എന്നിവ ധരിക്കുക.
  • സൂര്യപ്രകാശമേല്‍ക്കുന്നതിനു കുറഞ്ഞത് 15 മിനിറ്റ് മുമ്പ് ശരീരത്തിന്റെ തുറന്ന ഭാഗങ്ങളില്‍ വലിയ അളവില്‍ സണ്‍ക്രീന്‍ പുരട്ടുക. UVA, UVB കിരണങ്ങളില്‍ നിന്ന് മതിയായ സംരക്ഷണം നല്‍കുന്ന SPF 30 അല്ലെങ്കില്‍ ഉയര്‍ന്നതുമായ ഫോര്‍മുലേഷന്‍ ഉപയോഗിക്കുക. SPF 50 മികച്ച ഓപ്ഷനാണ്.
  • വിയര്‍ക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിയിലൂടെ നനയാനോ സാധ്യതയുണ്ടെങ്കില്‍ വാട്ടര്‍പ്രൂഫ് അല്ലെങ്കില്‍ വാട്ടര്‍ റെസിസ്റ്റന്റ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഓരോ രണ്ട് മണിക്കൂറിലും വീണ്ടും ഇത് അപ്ലൈ ചെയ്യണം. വേനല്‍ക്കാലത്ത് ലോഷന്‍ അല്ലെങ്കില്‍ ജെല്‍ ഫോര്‍മുലേഷനുകള്‍ക്കും ശൈത്യകാലത്ത് ക്രീം ഫോര്‍മുലേഷനുകള്‍ക്കും മുന്‍ഗണന നല്‍കുക.
  • ഇരുമ്പ്, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക, ഇവയില്‍ നല്ല രീതിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ സൂര്യപ്രകശമേല്‍ക്കുന്നത് മൂലമുള്ള കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme