- Advertisement -Newspaper WordPress Theme
FOODവയറിൽ ​ഗ്യാസ് നിറയുക, പലരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ടല്ലേ.. ? ​ഗ്യാസ് ഒഴിവാക്കാൻ ചില വഴികൾ

വയറിൽ ​ഗ്യാസ് നിറയുക, പലരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ടല്ലേ.. ? ​ഗ്യാസ് ഒഴിവാക്കാൻ ചില വഴികൾ

ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവർക്ക് പോലും വയറിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥത ഉണ്ടാവാറുണ്ട്. ഭക്ഷണം കഴിച്ച ഉടനെ വയറ് വീർക്കുന്നതും വയറുവേദന ഉണ്ടാകുന്നതും (ബ്ലോട്ടിംഗ്) പലർക്കും വലിയ ബുദ്ധിമുട്ടാണ്. ഇത് പലവിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാം. നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ സ്വഭാവം, ഭക്ഷണം കഴിക്കുന്ന രീതി എന്നിവയെല്ലാം വയറിൽ ഗ്യാസ് കെട്ടുന്നതിന് കാരണങ്ങളാണ്.

ഭക്ഷണവുമായി ബന്ധപ്പെട്ട കാരണങ്ങൾക്ക് പുറമെ, ചില ആരോഗ്യപ്രശ്നങ്ങളും ഇതിന് വഴിയൊരുക്കാം. കുടൽ സംബന്ധമായ രോഗങ്ങൾ, ചെറുകുടലിലെ ബാക്ടീരിയകളുടെ അമിത വളർച്ച, മലബന്ധം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമായേക്കാം. വയറിലെ ഗ്യാസ് കെട്ടലിന് ആശ്വാസം ലഭിക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചാലും വയറിൽ ഗ്യാസ് കെട്ടി അസ്വസ്ഥതകൾ ഉണ്ടാകുന്നവർ നിരവധിയാണ്. ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർക്കുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. ‘ബ്ലോട്ടിംഗ്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ പലതരം ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും. നാം കഴിക്കുന്ന ഭക്ഷണം, അത് കഴിക്കുന്ന രീതി എന്നിവ വയറ്റിൽ ഗ്യാസ് കെട്ടുന്നതിൻ്റെ പ്രധാന കാരണങ്ങളാണ്.

എന്നാൽ, ഭക്ഷണരീതിക്ക് പുറമെ ചില മെഡിക്കൽ കാരണങ്ങളും ഗ്യാസിന് കാരണമാവാറുണ്ട്. കുടൽ സംബന്ധമായ രോഗങ്ങൾ, ചെറുകുടലിലെ ബാക്ടീരിയയുടെ അമിത വളർച്ച, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. വയറിലെ ഗ്യാസ് കെട്ടലിന് ആശ്വാസം ലഭിക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

ചൂടുവെള്ളത്തില്‍ കുളിക്കാം

വയറില്‍ ഗ്യാസ് കെട്ടിയിരിക്കുന്ന സമയത്ത് ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്കുക. വെള്ളത്തിന്റെ ചൂട് ഗ്യാസ് കെട്ടലിനെ തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗ്യാസ് കെട്ടലിനെ ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് കൂടുതല്‍ ഫൈബര്‍ അടങ്ങിയ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണപാനിയങ്ങളില്‍ ശ്രദ്ധിക്കുക

ആവശ്യത്തിന് വെളളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഗ്രീന്‍ടീ കുടിക്കുക, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. അതുപോലെ പഴം, പുളിയില്ലാത്ത തൈര് എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

വ്യായാമങ്ങള്‍

വയറ്റിൽ ഗ്യാസ് കയറി വിഷമിച്ചിരിക്കുന്ന അവസ്ഥയാണെങ്കിൽ, ലഘുവായ വ്യായാമങ്ങൾ ഫലം ചെയ്യും. യോഗ, നടത്തം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വയറിലെ പേശികൾ ചുരുങ്ങുകയും ഇത് കെട്ടിക്കിടക്കുന്ന ഗ്യാസിന് ശമനമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme