in

നരച്ച മുടി കറുപ്പാക്കാന്‍ മാര്‍ഗങ്ങള്‍

Share this story

മുടി നര പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമെങ്കിലും ഇത് മനസാ അംഗീകരിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ പലരുമാണ്. മററു ചിലര്‍ക്ക് ഇത് അകാലനരയെന്നതാണ് പ്രശ്നം. ചെറുപ്പത്തില്‍ തന്നെ പല കാരണങ്ങളാലും മുടി നരയ്ക്കുന്നതാണ് ഇത്. മുടി നര മറയ്ക്കാന്‍ പലരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനുമൊക്കെത്തന്നെ നല്ലതല്ല

നെല്ലിക്ക

നെല്ലിക്ക, ഷിക്കാക്കായ് അഥവാ ചീവയ്ക്ക എന്നിവ ചേര്‍ത്ത് മുടി നരയ്ക്ക് ഉപയോഗിയ്ക്കാം. നെല്ലിക്കയും ചീവയ്ക്കയും വെള്ളത്തില്‍ ഒരുമിച്ച് തിളപ്പിക്കുക. നിങ്ങളുടെ മുടി കഴുകിയ ശേഷം നെല്ലിക്ക, ചീവയ്ക്ക ലായനി (തിളപ്പിച്ചതിനുശേഷം അരിച്ചെടുത്ത വെള്ളം) ഉപയോഗിച്ച് മുടി കഴുകാം.മൃദുവായ പേസ്റ്റ് രൂപപ്പെടുത്തുന്നതിന് ഇതിന്റെ പള്‍പ്പ് എടുത്ത് ഉടച്ചെടുക്കുക. ഒരു ഹെയര്‍ പായ്ക്കായി ഇത് ഉപയോഗിക്കാം, തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഇതിന്റെ പ്രയോഗം നിങ്ങളുടെ മുടിക്ക് സ്വാഭാവികമായി ബ്രൗണ്‍ മുതല്‍ കറുപ്പ് വരെ നിറം നല്‍കും.

ബീറ്റ്‌റൂട്ട്

ബീറ്റ്റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത കൂട്ടാണിത്. മുടി സംരക്ഷണത്തിന് ഗുണം ചെയ്യുന്ന ഒന്ന്. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്. ഇതിനൊപ്പം നീലയമരിയും ചേര്‍ക്കും.മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇന്‍ഡിക എന്നാണ് ഇതിന്റെ പേര്. ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഇത് ലഭിയ്ക്കുന്നു.

നരച്ച മുടി കറുക്കാന്‍ നാച്വറല്‍ ഹെയര്‍ ഡൈ മയിലാഞ്ചിപ്പൊടി, എള്ളെണ്ണ, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള മിശ്രിതമുപയോഗിച്ച് ഉണ്ടാക്കാം. എള്ളെണ്ണയില്‍ കറിവേപ്പിലയിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിച്ചു വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഇതില്‍ ഹെന്ന പൗഡറിട്ട് ഒന്നു തിളപ്പിച്ച് ചൂടാറുമ്പോള്‍ തലയില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നെല്ലിക്ക, കറിവേപ്പില എന്നിവ ചേര്‍ത്തരയ്ക്കാം. ഇതില്‍ അല്‍പം എള്ളെണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം

മുഖത്തെ പാടുകള്‍ മാറ്റി മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഐസ് ക്യൂബുകള്‍

ഐ ബി ഡി രോഗങ്ങള്‍ തടയാം