- Advertisement -Newspaper WordPress Theme
HEALTHമദ്യപാനം ഉപേക്ഷിച്ചാല്‍,ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും?

മദ്യപാനം ഉപേക്ഷിച്ചാല്‍,ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും?

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല, നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബന്ധങ്ങളെയും ബാധിക്കും. സ്ഥിരമായി മദ്യപിക്കുന്നവര്‍ ആറ് മാസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ ശാരീരികവും മാനസികവുമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന് പരിശോധിക്കാം.

ആറു മാസം മദ്യം ഒഴിവാക്കിയാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ വലിയ തോതില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥിര മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ തുടക്കത്തില്‍ ഉത്കണ്ഠ, ഉറക്കത്തകരാര്‍, നിര്‍ജലീകരണം, ദേഷ്യം എന്നിങ്ങനെ നേരിട്ടേക്കാം. എന്നാല്‍ രണ്ടാഴ്ച കൊണ്ട് ഈ ലക്ഷണങ്ങളെല്ലാം മാറുന്നതാണ്.

കരളിന് തകരാറുകള്‍ പരിഹരിക്കാനും അത് പുനരുജ്ജീവിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കൂടാതെ കരളിന്റെ പ്രവര്‍ത്തനം സാവധാനം മെച്ചപ്പെടുകയും ചെയ്യും.

ഊര്‍ജ്ജ നിലകള്‍ സ്ഥിരത കൈവരിക്കും. ഉറക്ക രീതികള്‍ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായിക്കും. ഇത് രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിപ്പിക്കും.

മാനസിക ക്ഷേമവും ഇതിലൂടെ വര്‍ധിക്കും. ഇത് ഉത്കണ്ഠ, വൈകാരികമായ സന്തുലിതാവസ്ഥ ലഭിക്കാനും ജോലികളില്‍ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

ആശയവിനിമയവും വൈകാരികവും ശാരീരികവുമായ ലഭ്യത മെച്ചപ്പെടുമ്പോള്‍ ബന്ധങ്ങളും മെച്ചപ്പെടുന്നു. ഒരാള്‍ ആറ് മാസത്തേക്ക് മദ്യം ഒഴിവാക്കുന്നത്, അത് ആ വ്യക്തിയുടെ ബലം, സ്വയം അച്ചടക്കം, ശാശ്വതവും ആരോഗ്യകരവുമായ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് എന്നിവയെ പ്രതിഫലിപ്പിക്കും.

മദ്യം ഉപേക്ഷിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുന്നു. കൂടാതെ മാനസിക വ്യക്ത വര്‍ധിക്കുന്നതോടെ ആളുകളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നു. മദ്യം ഉപേക്ഷിക്കുന്നത് ഒരാളെ നന്നായി ചിന്തിക്കാനും വ്യക്തമായി ജീവിക്കാനും സഹായിക്കും.

കരള്‍ കാന്‍സറിന് പുറമേ മദ്യം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ദഹന പ്രശ്‌നങ്ങള്‍, തലച്ചോറിന് കേടുപാടുകള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് വിഷാദം, ഉത്കണ്ഠ, വായ, തൊണ്ട, സ്തനാര്‍ബുദം പോലുള്ള മറ്റ് നിരവധി തരം കാന്‍സറുകള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. മദ്യം ഉപേക്ഷിക്കുന്നത് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.

സ്ഥിരം മദ്യപാനികളുടെ വയറില്‍ സാധാരണയിലും കവിഞ്ഞ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വയറിന്റെ ആവരണത്തെ ക്ഷയിപ്പിക്കും. ഇവിടെ നീര്‍ക്കെട്ടും മറ്റും ഉണ്ടാകാനും മദ്യം കാരണമാകും. മദ്യപാനം നിര്‍ത്തുന്നതോടെ വയറിന്റെ ആവരണവും പതിയെ ആരോഗ്യം പുനസ്ഥാപിക്കാന്‍ തുടങ്ങും. നെഞ്ചെരിച്ചില്‍, വയറില്‍ നിന്ന് ആസിഡ് വീണ്ടും കഴുത്തിലേക്ക് വരുന്ന ആസിഡ് റീഫ്ളക്സ് എന്നിവയ്ക്കും ശമനം ഉണ്ടായി തുടങ്ങും.

കുറഞ്ഞത് 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും അര്‍ബുദവുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ തോതും കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme