- Advertisement -Newspaper WordPress Theme
HEALTHഅടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്ന കാരണങ്ങൾ എന്തെല്ലാം

അടുക്കളയിൽ ദുർഗന്ധം ഉണ്ടാവുന്ന കാരണങ്ങൾ എന്തെല്ലാം

കുടുംബാംഗങ്ങൾ എല്ലാം ഒരുമിച്ച് കൂടുന്ന സ്ഥലം. ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സ്ഥലം. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും കിടക്കേണ്ട സ്ഥലം കൂടെയാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

മാലിന്യങ്ങള്‍

അടുക്കളയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം മാലിന്യങ്ങളാണ്. അടുക്കളയില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല. മാലിന്യം കൂടുമ്പോള്‍ പുറത്ത് കളയാന്‍ ശ്രദ്ധിക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്തതിന് ശേഷം ക്ലീനറോ, വിനാഗിരിയോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തുന്നു.

അടുക്കള സിങ്ക്

അടുക്കള സിങ്കില്‍ പാത്രങ്ങള്‍ കഴുകാന്‍ കിടപ്പില്ലെങ്കില്‍ പോലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം പാത്രങ്ങള്‍ കഴുകുമ്പോള്‍ മാലിന്യങ്ങള്‍ അടഞ്ഞിരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ ഓരോ ഉപയോഗം കഴിയുന്നതിന് ശേഷവും അണുക്കളും ദുര്‍ഗന്ധവും ഇല്ലാതാകാന്‍ വൃത്തിയാക്കുന്നത് നല്ലതായിരിക്കും. മൈക്രോഫൈബര്‍ തുണി ഉപയോഗിച്ചോ സ്‌പോഞ്ച് ഉപയോഗിച്ചോ സിങ്ക് നന്നായി ഉരച്ച് വൃത്തിയാക്കാം. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്.

അണുക്കള്‍

അണുക്കള്‍ ഉണ്ടാകുമ്പോള്‍ ദുര്‍ഗന്ധവും ഉണ്ടാകുന്നു. അണുക്കളെ അകറ്റി നിര്‍ത്താന്‍ ചൂട് വെള്ളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അണുക്കളെ തുരത്താന്‍ ക്ലീനറുകളും ഉപയോഗിക്കാവുന്നതാണ്.

ലീക്കേജ് ഉണ്ടായാല്‍

ഈര്‍പ്പം തങ്ങി നിന്നാലും അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. സിങ്കിന്റെ അടിഭാഗത്തോ മറ്റോ പൈപ്പിന് ലീക്കേജ് വന്നാലും ദുര്‍ഗന്ധം വരാറുണ്ട്. കൂടാതെ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും.

അടുക്കള ഉപകരണങ്ങള്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ഓവന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളില്‍ അഴുക്കും പൊടിപടലങ്ങളും തങ്ങി നിന്നാല്‍ അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme