- Advertisement -Newspaper WordPress Theme
HEALTHഎന്താണ് ബ്ലഡ് കാൻസർ ലക്ഷണങ്ങൾ എന്തെല്ലാം

എന്താണ് ബ്ലഡ് കാൻസർ ലക്ഷണങ്ങൾ എന്തെല്ലാം

പലരും പേടിയോടെ നോക്കി കാണുന്ന രോ​ഗമാണ് കാൻസർ. ഓരോരുത്തരിലും കാൻസർ ഓരോ രൂപത്തിലാണ് വരിക. ചിലർക്ക് തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുമ്പോൾ മറ്റു ചിലർ അത് തിരിച്ചറിയുന്നത്‌ അവസാന ഘട്ടത്തിൽ എത്തുമ്പോഴായിരിക്കും. 

അർബുദങ്ങളുടെ വിഭാഗത്തിൽ പെടുന്ന ബ്ലഡ് കാൻസർ. അസ്ഥിമജ്ജയിൽ നിന്ന് ഉത്ഭവിക്കുന്നതും രക്തകോശങ്ങളെ ബാധിക്കുന്നതുമായ ഒരു കൂട്ടം രോഗങ്ങളെ ഉൾക്കൊള്ളുന്നു. രക്താർബുദം, ലിംഫോമ, മൈലോമ എന്നിവ ഉൾപ്പെടുന്ന ഈ അവസ്ഥകൾ അവയുടെ പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും സൂക്ഷ്മവും അവ്യക്തവുമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം.

രക്താർബുദം നേരത്തേ കണ്ടെത്തുന്നത് രോഗനിർണയം ഗണ്യമായി മെച്ചപ്പെടുത്തുകയും ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും. ബ്ലഡ് കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വഡോദരയിലെ എച്ച്സിജി കാൻസർ സെന്ററിലെ ഡോ. ദിവ്യേഷ് പട്ടേൽ പറയുന്നു.

ബ്ലഡ് കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

ഒന്ന്

എപ്പോഴും ഉണ്ടാകുന്നത് ബ്ലഡ് കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. ആരോഗ്യകരമായ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുമ്പോൾ ഈ ലക്ഷണം പ്രകടമാകുന്നു. ഇത് അനീമിയയിലേക്ക് നയിക്കുന്നു.

രണ്ട്

വ്യക്തമായ കാരണങ്ങളില്ലാതെ പെട്ടെന്ന് ഭാരം കുറയുന്നത് രക്താർബുദത്തിന്റെ ആദ്യകാല ലക്ഷണമാണെന്ന് ഡോ. ദിവ്യേഷ് പട്ടേൽ പറയുന്നു. കാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താനും ശരീരഭാരം കുറയ്ക്കാനും കഴിയും.

മൂന്ന്

ഇടയ്ക്കിടെ അണുബാധ വരുന്ന് മറ്റൊരു ലക്ഷണമാണ്. നിങ്ങൾ പതിവിലും കൂടുതൽ തവണ രോഗബാധിതനാകുന്നതായി കണ്ടെത്തിയാൽ, പ്രത്യേകിച്ച് അണുബാധകളിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യത്തിൽ ഒരു വിദഗ്ധനെ കണ്ട് പരിശോധന നടത്തുക.

നാല്

മോണയിൽ നിന്ന് രക്തസ്രാവം, അല്ലെങ്കിൽ ചെറിയ പരിക്കുകൾക്ക് ശേഷം നീണ്ടുനിൽക്കുന്ന രക്തസ്രാവം എന്നിവ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് ചില രക്താർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കാം.

അഞ്ച്

ലിംഫ് നോഡുകൾ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവയുടെ വർദ്ധനവ് ലിംഫോമയുടെ ലക്ഷണമാകാം. ഈ വീർത്ത നോഡുകൾ സാധാരണയായി വേദനയില്ലാത്തതും കഴുത്ത്, കക്ഷം എന്നിവിടങ്ങളിൽ  അനുഭവപ്പെടാം.

ആ‍റ്

രക്താർബുദം അസ്ഥികളെ ബാധിക്കുന്ന ഒരു രോ​ഗം കൂടിയാണ്. ഇത് വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്നു. സ്ഥിരമായി അസ്ഥി വേദന അനുഭവപ്പെടുന്നു എങ്കിൽ പ്രത്യേകിച്ച് പുറകിലോ വാരിയെല്ലിലോ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

ഏഴ്

രാത്രിയിൽ അമിതമായി വിയർക്കുന്നതാണ് ബ്ലഡ് കാൻസറിന്റെ മറ്റൊരു ലക്ഷണം. അവയ്ക്ക് വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും ചില രക്താർബുദങ്ങളിലും അവ കാണപ്പെടുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme