- Advertisement -Newspaper WordPress Theme
HEALTHപ്രമേഹ രോഗികള്‍ ഈത്തപ്പഴം കഴിച്ചാല്‍ എന്ത് സംഭവിക്കും

പ്രമേഹ രോഗികള്‍ ഈത്തപ്പഴം കഴിച്ചാല്‍ എന്ത് സംഭവിക്കും

ഇപ്പോള്‍ റംസാന്‍ നോമ്പ് കാലമാണ്. എല്ലാ വിശ്വാസികളും വ്രതശുദ്ധിയിലും ആത്മസമര്‍പ്പണത്തിലുമാണ്. എന്നാല്‍ ഈ സമയത്ത് പ്രമേഹ രോഗികളായ വിശ്വാസികള്‍ക്ക് ഈത്തപ്പഴം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയം വേണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ പോലും, ഈത്തപ്പഴം നിങ്ങളുടെ ദീര്‍ഘകാല രക്തത്തിലെ പഞ്ചസാരയെ പ്രതികൂലമായി ബാധിക്കുന്നില്ല.

പഠനങ്ങള്‍ കാണിക്കുന്നത് ഈത്തപ്പഴം ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവിനെയോ ഉപവാസ പഞ്ചസാരയുടെ അളവിനെയോ ബാധിക്കില്ല എന്നാണ്. വാസ്തവത്തില്‍ ചില ഗവേഷണങ്ങള്‍ കാണിക്കുന്നത് ഈത്തപ്പഴം നിങ്ങളുടെ ശരാശരി രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ്. അത് അവയുടെ ഉയര്‍ന്ന നാരുകളുടെ അളവ് കൊണ്ടാകാം – ഉയര്‍ന്ന നാരുകളുടെ അളവ് അവയെ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും മികച്ചതാക്കുന്നു .’യുകെയിലും യുഎസ്എയിലും മിക്ക ആളുകളും ആവശ്യത്തിന് കഴിക്കാത്ത ഒരു സുപ്രധാന പോഷകമാണ് നാരുകള്‍. സസ്യാഹാരങ്ങളില്‍ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ. മാംസം, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme