ദന്താരോഗ്യത്തിന് രാവിലെയും വൈകിട്ടും പല്ല് തേയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍, എത്ര നേരം പല്ല് തേയ്ക്കണമെന്ന് പലര്‍ക്കും അറിയില്ല. പെട്ടെന്ന് പല്ല് തേയ്ക്കുന്നത് വായുടെ ശുചിത്വക്കുറവിനും, പല്ല് ക്ഷയിക്കുന്നതിനും, മോണയില്‍ വീക്കം ഉണ്ടാകുന്നതിനും, രോഗങ്ങള്‍ക്കും കാരണമാകും. ദിവസത്തില്‍ രണ്ടുനേരം രണ്ടു മിനിറ്റ് വീതം പല്ല് തേയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
2019 ല്‍ ഹെല്‍ത്ത്ലൈന്‍ ഡോട് കോമിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ (ADA) ശുപാര്‍ശകള്‍ പ്രകാരം, കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും, ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യണം. വായുടെ ആരോഗ്യം നിലനിര്‍ത്താന്‍, എല്ലാ ഭാഗത്തും ശ്രദ്ധ ചെലുത്തി രണ്ട് മിനിറ്റ് പല്ല് തേക്കുക, നാക്കും മോണയും വൃത്തിയാക്കാനും മറക്കരുത്. രണ്ട് മിനിറ്റില്‍ താഴെ ബ്രഷ് ചെയ്താല്‍, പല്ലില്‍ അടിഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാന്‍ കഴിയില്ല.
2009-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കന്‍ഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കന്‍ഡില്‍ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തില്‍ പങ്കെടുത്ത 26 ശതമാനം വരെ കൂടുതല്‍ പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിച്ചുവെന്ന് പറയുന്നു.
രാവിലെ പല്ല് തേയ്ക്കാന്‍ ഏറ്റവും അനുയോജ്യവുമായ സമയമുണ്ട്. പല്ല് തേയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വ്യക്തിപരമായ മുന്‍ഗണനയെ ആശ്രയിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ പല്ല് തേയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണത്തിനു മുന്‍പാണ്. പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേയ്ക്കുന്നത് പല്ലിന്റെ പുറത്തെ ആവരണമായ ഇനാമലിന്റെ കേടുപാടിന് കാരണമാകും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പോ അതല്ലെങ്കില്‍ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ പല്ല് തേയ്ക്കുക. പ്രഭാത ഭക്ഷണം രാവിലെ 8 നു മുന്‍പായി കഴിക്കുക.
പലരും ദിവസത്തില്‍ രണ്ടുതവണ, രാവിലെയും രാത്രിയും പല്ല് തേയ്ക്കാറുണ്ട്. പക്ഷേ, പലരും രാത്രി 9 അല്ലെങ്കില്‍ 9.30 ഓടെയാണ് അത്താഴം കഴിക്കുന്നത്. അതുകഴിഞ്ഞ് രാത്രി 10 മണിക്ക് പല്ല് തേച്ചശേഷം ഉറങ്ങാന്‍ പോകുന്നു. ഈ ശീലത്തെക്കാള്‍ നല്ലത് രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നതാണ്. ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭക്ഷണം കഴിച്ച് അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് പല്ല് തേച്ചാല്‍ പോലും വായില്‍ അസിഡിറ്റിയും ബാക്ടീരിയയും നിറഞ്ഞിരിക്കും. അതിനാല്‍തന്നെ, പല്ല് തേയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല.