in , , , ,

ദിവസവും പാല്‍ കുടിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും? ഗുണദോഷങ്ങള്‍ അറിയാം

Share this story

ആരോഗ്യത്തിന് ഏറെ നല്ലതാണ് പാല്‍ എന്ന് നമുക്കറിയാം. വൈറ്റമിനുകളും കാത്സ്യവും ധാരാളമായി അടങ്ങിയ പാലിന് ഏറെ ഗുണങ്ങളുമുണ്ട്. എന്നാല്‍ മുഖക്കുരു മുതല്‍ ഉദരപ്രശ്‌നങ്ങള്‍ വരെ പാല്‍ കുടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളായും പറയപ്പെടുന്നു. വെണ്ണ, പാല്‍ക്കട്ടി, പായസം, മില്‍ക്ക് ഷേക്ക്, തൈര്, ഐസ്‌ക്രീം തുടങ്ങി വിവിധരൂപങ്ങളില്‍ പാല്‍ ഉപയോഗിക്കാം. ഇവയെല്ലാം ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും പാല്‍ കുടിച്ചാല്‍ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയണ്ടേ?

എല്ലുകളുടെ ആരോഗ്യം

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍. എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാത്സ്യവും വൈറ്റമിന്‍ ഡി യും പാലില്‍ ധാരാളം ഉണ്ട്. ദിവസവും പാല്‍ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരും.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ പാല്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പാല്‍ കുടിച്ചാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. പാലിലടങ്ങിയ അന്നജം ഊര്‍ജമേകുകയും പ്രോട്ടീന്‍ വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. ബ്രാഞ്ച്ഡ് ചെയ്ന്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ മസില്‍ മാസ് ഉണ്ടാകാനും നിലനിര്‍ത്താനും പാല്‍ സഹായിക്കും. പാലിലെ കേസിന്‍, വേയ് പ്രോട്ടീനുകളും പേശികളുടെ നിര്‍മാണത്തിനു സഹായിക്കും.

പ്രമേഹസാധ്യത കുറയ്ക്കുന്നു

പതിവായി പാല്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഈ കാരണത്താല്‍ പാലും പാലുല്‍പന്നങ്ങളും പതിവായി ഉപയോഗിക്കുന്നത് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങള്‍ ഉള്ളതിനാല്‍ പാല്‍ കുടിക്കുന്നത് മലാശയ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു പഠനം പറയുന്നത് കൂടിയ അളവില്‍ പാല്‍ പതിവായി ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടും എന്നാണ്. കാത്സ്യം കൂടുതല്‍ അടങ്ങിയതിനാലാണിത്. എന്നുകരുതി ദിവസവും പാല്‍ കുടിക്കുന്നതു കൊണ്ട് കാന്‍സര്‍ വരും എന്ന് ഇതിനര്‍ഥമില്ല. പാലും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായുണ്ട്.

ചിക്കന്‍പോക്സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് വാക്‌സിനെടുത്താല്‍ ഹൃദയാഘാതം ഉണ്ടാകുമോ.?