മനുഷ്യന് വൈദ്യ ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ സംഭാവന. ഒരു ഗുളിക കഴിച്ചുകൊണ്ട് വയറിനകത്തെ എല്ലാ പ്രശ്നങ്ങളും ദൃശ്യം സഹിതം കണ്ടെത്തുന്ന അത്ഭുത വിദ്യ. വായിലൂടെ ട്യൂബ് കടത്തിയുള്ള നിലവിലെ എൻഡോസ്‌ക്കോപ്പി ടെസ്റ്റ് അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണല്ലോ അതുകൊണ്ടു തന്നെയാണ് എൻഡോസ്കോപ്പി ടെസ്റ്റ് ചെയ്യാൻ പലരും ഒന്ന് മടിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്. ആ അതിനൊരു ശാശ്വത പരിഹാരമാണ് ക്യാപ്സ്യൂൾ എൻഡോസ്കോപ്പി.
പരിശോധന :-ഒരു വിറ്റാമിൻ ഗുളികയുടെ വലിപ്പമുള്ള ക്യാമറ കടിപ്പിച്ച ഒരു ഗുളിക കഴിക്കുന്നുഅതിനകത്തെ കുഞ്ഞൻ ക്യാമറ കുടലിനകത്തെ സർവ അവസ്ഥകളെയും മിഴിവോടെ ഒപ്പിയെടുത്ത് പുറത്തുള്ള മോണിറ്ററിൽ കാണിച്ചു തരും. ഇതോടെ രോഗ നിർണ്ണയം വളരെ കൃത്യവും വ്യക്തവുമായി മനസിലാക്കുന്നു.
എങ്ങനെ പ്രവർത്തിക്കുന്നു:-
- ക്യാപ്സ്യൂളിനുള്ളിൽ സ്ഥാപിച്ച ക്യാമറയും വെളിച്ചവും
കുടലിലൂടെ യാത്ര ചെയ്ത്
സെക്കൻഡിൽ 6 ചിത്രങ്ങൾ വരെ പകർത്തി പുറത്ത് ഘടിപ്പിച്ചിരിക്കുന്ന റെക്കോർഡറിലേയ്ക്ക് അയക്കും
അനസ്‌തേഷ്യ പോലും ആവശ്യമില്ല അത്രയും ലളിതവും നൂതനവും ആയ പരിശോധന.
സാധാരണ എൻഡോസ്കോപ്പിക്ക് കണ്ടെത്താൻ പ്രയാസമായ എല്ലാ പ്രശ്നങ്ങളും കണ്ടെത്താം രോഗിക്ക് വേദനയില്ല, ദിവസംതോറും ചെയ്യുന്ന ജോലികൾ തുടരാം
🔬 കണ്ടെത്താൻ സഹായിക്കുന്ന രോഗങ്ങൾ
➡️ ക്രോൺസ് രോഗം
➡️ ചെറുകുടലിലെ ട്യൂമറുകൾ
➡️ ആവർത്തിക്കുന്ന വയറുവേദന
➡️ ആന്തരിക രക്തസ്രാവം
24 മണിക്കൂറിനുള്ളിൽ ക്യാപ്സ്യൂൾ സ്വാഭാവികമായി ശോധനയിലൂടെ പുറത്തു പോകുകയും ചെയ്യും…




