- Advertisement -Newspaper WordPress Theme
HEALTHഎന്താണ് രക്താര്‍ബുദം

എന്താണ് രക്താര്‍ബുദം

നോവലുകളിലും സിനിമകളിലുമൊക്കെ ലുക്കീമിയയെ (രക്താര്‍ബുദം) ഒരു മാറാരോഗമായിട്ടാണല്ലോ ചിത്രീകരിക്കുന്നത്. ഇതെല്ലാം വായിക്കുകയും കാണുകയും ചെയ്യുന്ന ഏതൊരാളും ലുക്കീമിയ പിടിപെട്ടാല്‍ മരണം മാത്രമേ മുന്നിലുള്ളൂ എന്നു ധ രിക്കുന്നതില്‍ തെറ്റില്ല. വിട്ടുമാറാത്ത പനിയും ക്ഷീണവുമൊക്കെയായി വരുന്ന ഒരു രോഗിയു ടെ രക്തം പരിശോധിച്ചിട്ട് ‘ലുക്കീമിയ’ ആണെ ന്ന് ഡോക്ടര്‍ വിധി എഴുതിയാല്‍ നടുക്കവും നിരാശയും മനോവേദനയുമായിരിക്കും ഫലം. വാസ്തവത്തില്‍ രക്താര്‍ബുദത്തെ ഇത്രമാത്രം ഭയക്കേണ്ടതുണ്ടോ

ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വര്‍ദ്ധനയാ ണ് രക്താര്‍ബുദം എന്നു ചുരുക്കത്തില്‍ പറയാം. മനുഷ്യശരീരത്തില്‍ ശരാശരി അഞ്ചു ലിറ്റര്‍ രക്തമാണുള്ളത്. ഇതില്‍ പ്രധാന അംശം പ്ലാസ്മയാണ്. വെള്ളത്തില്‍ ഏതാണ്ട് ഏഴു ശതമാനം പ്രോട്ടീനുകള്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്ലാസ്മ. പ്ലാസ്മയ്ക്കു പുറമെ ഹെമോഗ്ലോബിന്‍, പലവിധത്തിലുള്ള രക്താണുക്കള്‍ (കോശങ്ങള്‍), ലവണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ ഒരുപാടു ഘടകങ്ങളടങ്ങിയ ഒരു മിശ്രിതദ്രാവകമാണ് രക്തം.

ഇതിലെ ഓരോഘടകത്തിനും സുപ്രധാനമായ പലകര്‍ത്തവ്യങ്ങളുമുണ്ട്. ഏറ്റ വും പ്രാധാന്യമുള്ള ഘടകം രക്താണുക്കളാണ്. രക്താണുക്കളെ ചുവന്ന രക്താണുക്കള്‍ , ശ്വേതരക്താണുക്കള്‍ , പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരകോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങളും ഓക്സിജനും മറ്റും എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. അതോടൊപ്പം മാലിന്യങ്ങള്‍ മാറ്റാനും സഹായിക്കുന്നു. ശരീരത്തെ രോഗാണുബാധയില്‍നിന്നും രക്ഷിക്കുകയും രോഗപ്രതിരോധശക്തി നല്‍കുകയുമാണ് ശ്വേതരക്താണുക്കളുടെ കര്‍ത്തവ്യം. സാധാരണയായി 400011,000 ശ്വേതരക്താണുക്കള്‍ ഒരു മില്ലിലിറ്റര്‍ രക്തത്തിലുണ്ട്.

ശ്വേതാണുക്കളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ന്യൂട്രോഫില്‍ , ലിംഫോസൈറ്റ് , ഇയോസിനോഫില്‍ , മോണോസൈറ്റ് , ബേസോഫില്‍ . ഇതില്‍ ഏതുതരം കോശത്തേയും രക്താര്‍ബുദം ബാധിക്കാം. രക്തസ്രാവം ഉണ്ടാകാതെ തടയുകയാണ് പ്ലേറ്റ്ലെറ്റുകളുടെ കര്‍ത്തവ്യം. ശ്വേതാണുക്കള്‍ പ്രധാനമായും എല്ലുകളിലെ മജ്ജയിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ലിംഫോസൈറ്റുകളുടെ ഉല്‍പാദനപ്രക്രിയയില്‍ മജ്ജയെകൂടാതെ ലിംഫ്ഗ്രന്ഥികളും തൈമസും, പ്ലീഹയും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

സാധാരണയായി ശ്വേതാണുക്കള്‍ വളര്‍ച്ച പൂര്‍ത്തിയായ ശേഷമേ രക്തത്തിലേക്കു കടന്നുവരുകയുള്ളൂ. ഓരോ തരത്തിലുള്ള രക്താണുവിന്റെയും ആയുസ്സ് വ്യ ത്യസ്തമായിരിക്കും. നശിച്ചുകൊണ്ടിരിക്കുന്ന രക്താണുക്കള്‍ക്ക് പകരമായി പുതിയ കോശങ്ങള്‍ നിര്‍മിക്കപ്പെടുന്നു. അങ്ങനെ ഈ അണുക്കളുടെ എണ്ണം ഒരു പ്രത്യേക പരിധിയില്‍ നിലനിന്നുപോരുന്നു. രോഗാണുബാധയിലും അലര്‍ ജിയിലും മറ്റും ശ്വേതാണുക്കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വ്യതിയാനങ്ങള്‍ താല്‍ക്കാലികമാണ്.

എന്നാല്‍ മാതൃകോശത്തിലോ തായ്കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങള്‍ രക്തത്തില്‍ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കള്‍ക്ക് തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു. തലച്ചോറിന്റെ ആവരണമുള്‍പ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തും രക്താര്‍ബുദകോശങ്ങള്‍ അടിയുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങനെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാകാം. രോഗത്തിന്റെ ഒരുപ്രത്യേക ഘട്ടത്തില്‍ മജ്ജയിലെ മറ്റു രക്താണുക്കളുടെ ഉല്‍പാദനത്തേയും പ്രവര്‍ത്തനത്തേയും ബാധിക്കുകയും ചെയ്യാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme