- Advertisement -Newspaper WordPress Theme
AYURVEDAചിക്കനും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് കാരണമെന്താണ് ?

ചിക്കനും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നതിന് കാരണമെന്താണ് ?

ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ ഭക്ഷണത്തോടൊപ്പമോ മധുരപലഹാരങ്ങളുടെ രൂപത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍ പലരും കഴിക്കാറുണ്ട്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ ഉപ്പിട്ട ഭക്ഷണവുമായി സംയോജിപ്പിക്കുന്ന രീതിയെ ആയുര്‍വേദം പിന്തുണയ്ക്കുന്നില്ല, പ്രത്യേകിച്ചും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെങ്കില്‍. ആയുര്‍വേദത്തില്‍, ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധ ഭക്ഷണമായി കണക്കാക്കുന്നു.

ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ മുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ദഹന പ്രക്രിയയുടെ ശരിയായ പ്രവര്‍ത്തനത്തിന് ചില ഭക്ഷണങ്ങള്‍ വെവ്വേറെ കഴിക്കണമെന്ന് ആയുര്‍വേദം പറയുന്നു.

ആരോഗ്യം മോശമാകാതിരിക്കാന്‍ ശരിയായ സമയത്തോ ഇടവേളയിലോ ശരിയായ തരത്തിലുള്ള കോമ്പിനേഷന്‍ കഴിക്കണമെന്ന് ഡോ.കോഹ്ലി പറയുന്നു. ആയുര്‍വേദം അനുസരിച്ച്, കഫ, വാത, പിത്ത എന്നീ മൂന്ന് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രാഥമിക കാരണം. ഒരാളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും അത് നശിപ്പിക്കും.

ചിക്കനും (അല്ലെങ്കില്‍ മറ്റേതെങ്കിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം) പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, കാരണം പാലിന്റെ ദഹനപ്രക്രിയ പ്രോട്ടീന്‍ അടങ്ങിയ ചിക്കന്റെ ദഹനത്തില്‍ നിന്ന് വ്യത്യസ്തമാണ്, പാലും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തില്‍ വിഷാംശത്തിന് ഇടയാക്കും. ചിക്കന്‍ ചില ആളുകള്‍ക്ക് ദഹിക്കാന്‍ സമയമെടുക്കും.

പാലും ചിക്കനും മാത്രമല്ല, മറ്റു ചില ആഹാരങ്ങളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. പാലിനൊപ്പം ഉഴുന്നുപരിപ്പ്, ഉപ്പിലിട്ടവ, തൈര്, മാംസാഹാരങ്ങള്‍, നാരങ്ങ, മദ്യം, മത്സ്യാഹാരങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.

ഈ കോമ്പിനേഷന്‍ കഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വയറുവേദന, ഓക്കാനം, ദഹനക്കേട്, ഗ്യാസ്, വയറിളക്കം, അള്‍സര്‍, മലബന്ധം, ആസിഡ് റിഫ്‌ലക്‌സ്, ഗുരുതരമായ ചര്‍മ്മ വൈകല്യങ്ങള്‍ എന്നിവ പോലുള്ള കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടാം.

അതിനാല്‍ ചിക്കനും പാലും വെവ്വേറെ ആയിട്ടും 2 മണിക്കൂര്‍ ഇടവേളയിലും കഴിക്കുന്നതാണ് ഉചിതം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് നല്ല ആശയം, കുടലിനോ വയറിനോ അനാവശ്യമായ ഭാരം ചുമത്തരുത്, ഇത് ഒഴിവാക്കാനാവാത്ത അസുഖങ്ങള്‍ക്ക് കാരണമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme