- Advertisement -Newspaper WordPress Theme
BEAUTYഅര മണിക്കൂർ മതി ശരീരം മാത്രമല്ല ഓർമ്മശക്തിയും നന്നാക്കാം, 'ജാപ്പനീസ് ഇന്റർവെൽ വാക്കിങ്' ?

അര മണിക്കൂർ മതി ശരീരം മാത്രമല്ല ഓർമ്മശക്തിയും നന്നാക്കാം, ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ?

ആരോഗ്യ പരിരക്ഷയ്ക്കായി പല തരത്തിലുള്ള മാർഗങ്ങൾ ഇന്ന് ആളുകൾ പരീക്ഷിക്കാറുണ്ട്. ജിമ്മിൽ പോവാനും കഠിനമായ വ്യായാമമുറകൾ ചെയ്യാനും പലപ്പോഴും എല്ലാവർക്കും കഴിയണമെന്നില്ല. നടത്തമാണ് ഇതിന് പകരമായി ആളുകൾ ഉപയോഗിക്കുന്ന പ്രധാന വ്യായാമം. ഒരു ദിവസം ആരോഗ്യകരമാക്കാൻ പതിനായിരം സ്റ്റെപ്പ് നടക്കണമെന്നാണ് പല ആരോഗ്യവിദഗ്ധരും പറയാറുള്ളത്.

എന്നാൽ ഇത്രയും ദൂരം നടക്കുന്നതിന് പലർക്കും സാധിക്കാറില്ല. സമയം ലഭിക്കുന്നില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ ഒന്ന്. എന്നാൽ ഇപ്പോഴിതാ അരമണിക്കൂറ് മാത്രം നടന്നാൽ മതിയാവുന്ന ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ആണ് ഇപ്പോൾ ആളുകൾക്കിടയിൽ വൈറലാവുന്നത്. ദീർഘ ദൂരമോ, ദീർഘ നേരമോ നടക്കേണ്ട എന്നതാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ന്റെ പ്രത്യേകത.

തലച്ചോറിനെയും ശരീരത്തിനെയും ഒരുപോലെ പോഷിപ്പിക്കാൻ ഈ രീതിക്ക് കഴിയുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് മിനിറ്റ് സാധാരണഗതിയിലുള്ള നടത്തവും പിന്നീട് മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവുമാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ന്റെ പ്രത്യേകത. ഇത്തരത്തിലുള്ള അഞ്ച് സെറ്റുകളാണ് ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ഉള്ളത്. 30 മിനിറ്റിൽ ഈ നടത്തം പൂർത്തീകരിക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത.കലോറി കത്തിച്ചുകളയുന്നതിനപ്പുറം ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും ഇത് തലച്ചോറിനും ഓർമശക്തിക്കും സഹായകരമാവുകയും ചെയ്യുമെന്ന് ജപ്പാനീസ് ഗവേഷകർ പറയുന്നു. നേരത്തെ ജപ്പാനിലെ ഫുകുവോക്ക സർവകലാശാലയിൽ ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ശൈലിയെ കുറിച്ച് പഠനങ്ങൾ നടന്നിരുന്നു.

4 ആഴ്ചയോളം നീണ്ട ഗവേഷണത്തിൽ ‘ജാപ്പനീസ് ഇന്റർവെൽ വാക്കിങ്’ ശാരീരിക ഉണർവിന് പുറമെ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ, പ്രത്യേകിച്ച് കോർട്ടിസോളിനെ നിയന്ത്രിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതായും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നല്ല മഴയല്ലേ ? ഒരു മസാല ദോശയായലോ ? അതും ഓട്സ്കൊണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme