പുറത്തു പോകുന്നതിന് തോട്ടു മുന്‍പ് ഫൈനല്‍ ടച്ച് എന്ന നിലയില്‍ നമ്മള്‍ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കാം പെര്‍ഫ്യൂം പൂശല്‍. സുഗന്ധം പരത്തുക മാത്രമല്ല, അത് നമ്മുടെ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റും കോണ്‍ഫിഡന്‍സിന്റെ ഭാഗവുമാണ്. നമ്മള്‍ എത്തും മുന്‍പ് തന്നെ നമ്മുടെ വ്യക്തിപ്രഭാവം ചുറ്റുപാടും നിറയ്ക്കാനും മതിപ്പുണ്ടാക്കാനും ഇതൊരു മികച്ച മാര്‍ഗമാണ്.
ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നതു പോലെ, പെര്‍ഫ്യൂമിന്റെ തിരഞ്ഞെടുപ്പും നമ്മുടെ മാനസികാവസ്ഥ, ജീവിതശൈലി, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് വെറൈറ്റി ഓപ്ഷന്‍സ് ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും ആശയക്കുഴപ്പം ഉണ്ടാകാം. എന്ന് കരുതി വില കൂടിയതും ആകര്‍ഷകവുമായി തോന്നുന്ന കുപ്പി തിരഞ്ഞെടുക്കണമെന്ന് അര്‍ത്ഥമില്ല. പകരം നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്ന ഒരു പെര്‍ഫ്യൂം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം.
ആത്മവിശ്വാസം
സ്‌പൈസി, ഓറിയന്റല്‍ അല്ലെങ്കില്‍ വുഡി സെന്റുകള്‍ അല്ലെങ്കില്‍ പെര്‍ഫ്യൂമുകള്‍ നമ്മള്‍ അറിയാതെ തന്നെ നമ്മള്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കും. പുതിയതായി ഒരു കാര്യം ചെയ്യാന്‍ പോകുമ്പോള്‍ അല്ലെങ്കില്‍ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെ ഈ സുഗന്ധം അനുയോജ്യമാണ്.
ആംബര്‍
ഔദ്
ചന്ദനം
കുങ്കുമപ്പൂവ്
പച്ചോളി- ഇവയുടെ സുഗന്ധം ഇതിന് ഉദ്ദാഹരണമാണ്. ഈ സുഗന്ധങ്ങള്‍ ആഴവും ഊഷ്മളതയും സങ്കീര്‍ണ്ണതയും സൃഷ്ടിക്കുന്നു. മുറിയില്‍ നിന്ന് പുറത്തു പോയതിനു ശേഷവും അവരുടെ സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഇത് അനുയോജ്യമാണ്.
സാഹസികത
യാത്രകളും പുതുമയും സാഹസികതകളും ഇഷ്ടപ്പെടുന്നവര്‍ പുതുമയും ഊര്‍ജ്ജവും പിടിച്ചെടുക്കുന്ന പെര്‍ഫ്യൂം വേണം തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ സുഗന്ധം നിങ്ങളുടെ വ്യക്തിത്വം പോലെ തന്നെ ആവേശകരവും ഉന്മേഷദായകവുമായിരിക്കണം.
സിട്രസ് (നാരങ്ങ, ബെര്‍ഗാമോട്ട്, ഗ്രേപ്ഫ്രൂട്ട്)
ഗ്രീന്‍ ടീ
അക്വാ കോര്‍ഡ്
നെറോളി അല്ലെങ്കില്‍ ഓറഞ്ച് പുഷ്പം പോലുള്ള ഇളം പുഷ്പങ്ങളുടെ സുഗന്ധങ്ങള്‍ മനസിന് ഉണര്‍വും സന്തോഷവും നല്‍കും. ഇത് പകല്‍ നേരങ്ങളില്‍ അനുയോജ്യമാണ്.
റൊമാന്റിക്
മൃദുവും ഊഷ്മളതയും മാധുര്യവും ആര്‍ദ്രതയും പ്രകടിപ്പിക്കുന്ന ഒരു പെര്‍ഫ്യൂം ആണ് റൊമാന്റിക് മൂഡിന് അനുയോജ്യം.
റോസ്
പിയോണി
വാനില
ടോങ്ക ബീന്‍സ്- എന്നീ സുഗന്ധങ്ങള്‍ ഗാംഭീര്യത്തിന്റെയും വാത്സല്യത്തിന്റെയും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നു. ഇത് ഒത്തുകൂടലുകള്‍ക്കും ഡേറ്റ് നൈറ്റുകള്‍ക്കും അനുയോജ്യമാണ്.
മിനിമലിസ്റ്റ്
വളരെ മിനിമലായ ഒരു വ്യക്തിത്വമുള്ള ആളാണ് നിങ്ങളെങ്കില്‍ പുതുമയുള്ളതായി തോന്നുന്ന സൂക്ഷ്മവും ശുദ്ധവുമായ പെര്‍ഫ്യൂം തിരഞ്ഞെടുക്കാം.
ലാവെന്‍ഡര്‍
ഗ്രീന്‍ ലീവ്‌സ്
സോഫ്റ്റ് സിട്രസ്
ലൈറ്റ് മസ്‌ക്- എന്നീ സുഗന്ധങ്ങള്‍ ഓഫീസ് അന്തരീക്ഷം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പുതുമയും ശാന്തതയും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ക്ക് അനുയോജ്യമാണ്.