അസിഡിറ്റിയുടെ പ്രശനങ്ങളു മായെത്തുന്നവര്‍ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൂടാതെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണം തികട്ടിവരിക, നെഞ്ചുവേദന, തൊണ്ടവേദന, രാത്രിയിലെ ചുമ തുടങ്ങിയ പ്രശനങ്ങളും പറയാറുണ്ട്. ആമാശയത്തെ അസിഡിറ്റിയില്‍നിന്ന് സംരക്ഷിക്കുന്നത് കൊഴുത്ത പാളികളായമ്യൂക്കസ് സകരമാണ് (Mucus Layer). ഇതില്‍ വിളളലുണ്ടാകുമ്പോഴും ആസിഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴും അസിഡിറ്റിയുടെ പ്രശനങ്ങളുണ്ടാകും.എച്ച്.പൈലോറി എന്ന ബാക്ടീരിയയുടെ ആക്രമണം, വേദനസംഹാരികളുടെ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയൊക്കെ അസിഡിറ്റിയുണ്ടാക്കാം.
അസിഡിറ്റിയുളളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഭക്ഷണം കഴിക്കാന്‍ കഴിവതും ക്യത്യസമയം പാലിക്കുക
- പുകവലി, മദ്യപാനം, ഒഴിവാക്കുക
- രാത്രിഭക്ഷണം മിതമാക്കുക, ഭക്ഷണം കഴിച്ച ഉടന്‍ കിടക്കരുത്
- എണ്ണപ്പലഹാരങ്ങള്‍ വറപൊരി സാധനങ്ങള്‍ എന്നിവ നിയന്ത്രിക്കുക
- ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക
- ദിവസവും എട്ട് ഗ്ലായ് വെളളം കുടിക്കണം
- എച്ച്.പൈലോറി ബാധ ഒഴിവാക്കാന്‍ ഭക്ഷണശ്വചിത്വം പാലിക്കുക.