- Advertisement -Newspaper WordPress Theme
TECH LIFEഈ വർഷം ഉപയോക്താക്കൾക്കായി വാട്സ് ആപ്പ് കൊണ്ടുവന്നത് നിരവധി അപ്‌ഡേറ്റുകൾ ; പുതിയ മിസ്ഡ് കോൾ...

ഈ വർഷം ഉപയോക്താക്കൾക്കായി വാട്സ് ആപ്പ് കൊണ്ടുവന്നത് നിരവധി അപ്‌ഡേറ്റുകൾ ; പുതിയ മിസ്ഡ് കോൾ മെസേജ് അപ്‌ഡേറ്റുകളും ഇതാ എത്തി

ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. വർഷാവസാനത്തോടും അവധിദിനങ്ങളോടനുബന്ധിച്ചും അപ്‌ഡേറ്റുകളുടെ ഒരു നിരതന്നെ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കോളുകൾ, ചാറ്റുകൾ, എ.ഐ. ടൂളുകൾ, സ്റ്റാറ്റസ് എന്നിവയിലെല്ലാം പുതിയ അപ്‌ഡേറ്റുകൾ വരാനുണ്ട്. ഇതിൽ ഏറ്റവും ഉപയോഗപ്രദമായേക്കാവുന്ന അപ്‌ഡേഷൻ മിസ് കോൾ മെസേജുകളായിരിക്കും.

അവധി ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ കോളുകൾ മിസ്സാകാതിരിക്കാൻ സഹായിക്കുന്നതാണ് പുതിയ മിസ്ഡ് കോൾ മെസേജ് അപ്‌ഡേറ്റ്. നിങ്ങൾ വിളിച്ചയാൾ കോൾ എടുത്തില്ലെങ്കിൽ, ഏതുതരം കോളായിരുന്നു (ഓഡിയോ/വീഡിയോ) എന്നതിൻ്റെ അടിസ്ഥാനത്തിൽ ഒരു ചെറിയ വോയിസ് നോട്ട് അല്ലെങ്കിൽ വീഡിയോ നോട്ട് ഒറ്റ ടാപ്പിൽ അയക്കാൻ കഴിയും. ഇത് വോയ്‌സ്‌മെയിലിൻ്റെ ആധുനിക രൂപമായി കണക്കാക്കാം. ഈ നോട്ട് സ്വീകരിക്കുന്നയാൾ ഫ്രീയാകുമ്പോൾ അത് കാണാനും കേൾക്കാനും സാധിക്കും.

വോയിസ് ചാറ്റുകളിലും വീഡിയോ കോളുകളിലും മാറ്റങ്ങൾ വരുന്നുണ്ട്. വോയിസ് ചാറ്റുകളിൽ, എല്ലാവരുടെയും ഫോൺ റിങ്ങ് ചെയ്യാതെ ഗ്രൂപ്പ് ചർച്ചകൾ നടത്താൻ കഴിയും. ചാറ്റിന് തടസ്സമുണ്ടാക്കാതെ ഇമോജി റെസ്‌പോൺസുകൾ നൽകാനും സാധിക്കും. കൂടാതെ, വീഡിയോ കോളുകളിൽ ആരാണോ സംസാരിക്കുന്നത് അവരെ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന ഫീച്ചർ കൂടി ഉൾപ്പെടുത്തും. ഇത് സ്‌ക്രീനിൽ കൂടുതൽ പേരുള്ളപ്പോഴും സംഭാഷണം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.

വാട്‌സ്ആപ്പ് മെറ്റ AI ഇമേജ് ക്രിയേഷനിലും വലിയ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നുണ്ട്. ഉപയോക്താവിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൂടുതൽ റിയലിസ്റ്റിക്കും മികച്ച നിലവാരമുള്ളതുമായ ചിത്രങ്ങൾ ഇനി മുതൽ ലഭിക്കും. ഹോളിഡേ ആശംസകളും ക്രിയേറ്റീവ് വിഷ്വൽസുമെല്ലാം ചാറ്റുകളിലേക്കും സ്റ്റാറ്റസ് പോസ്റ്റിലേക്കും അയക്കാൻ ഇത് ഉപകരിക്കും. ഇതുകൂടാതെ, ഒരു ഫൺ ഓപ്ഷനായി, ഏത് ചിത്രങ്ങളും അനിമേറ്റ് ചെയ്ത് ചെറിയ വീഡിയോകളാക്കി മാറ്റാനും ഉപയോക്താക്കൾക്ക് സാധിക്കും

ഡെസ്‌ക്ടോപ്പ് ഉപയോക്താക്കൾക്കായി പുതിയ മീഡിയ ടാബാണ് വാട്‌സ്ആപ്പിൻ്റെ മറ്റൊരു ആകർഷണം. ഈ ടാബിൽ ലിങ്കുകൾ, ഡോക്യുമെന്റുകൾ, ചാറ്റുകൾ എന്നിവ ഒരു സ്ഥലത്ത് ഓർഗനൈസ് ചെയ്യാൻ കഴിയും. ഇത് വഴി സ്‌ക്രോൾ ചെയ്ത് സമയം കളയാതെ ആവശ്യമുള്ള ഫയലുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. പുതിയ അപ്‌ഡേഷനിൽ വ്യക്തമായ ലിങ്ക് പ്രിവ്യൂസും ഉണ്ടാകും. സ്റ്റാറ്റസുകളിൽ ഉപയോക്താക്കൾക്ക് പുതിയ സ്റ്റിക്കറുകൾ പോസ്റ്റ് ചെയ്യാനും കഴിയും. ലിറിക്‌സ്, ക്വസ്റ്റ്യൻ പ്രോംപ്റ്റ്, ടാപ്പ് ടു എൻഗേജ് സ്റ്റിക്കറുകൾ തുടങ്ങിയ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme