- Advertisement -Newspaper WordPress Theme
HEALTHഒസിഡി വില്ലനാകുമ്പോള്‍..

ഒസിഡി വില്ലനാകുമ്പോള്‍..

ചില ആളുകള്‍ പറയാറുണ്ട് തനിക്ക് ഒസിഡി ഉണ്ടെന്ന്. അതായത് ഒബ്സെസീവ് കമ്പല്‍സീവ് ഡിസോഡര്‍. ഇതൊരു രോഗമാണെന്നും രോഗമല്ലെന്നും ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ അമിതമായ വൃത്തി എന്ന പരാമര്‍ശത്തിലൂടെയാണ് പലപ്പോഴും ഒസിഡിയെ കാണുന്നത്. വൃത്തിയുടെ പേരില്‍ പലരും പരിഹസിക്കപ്പെടുമ്പോഴും ഈ വിഷയം ലളിതമായി പോകുകയാണ് പലപ്പോഴും. എന്നാല്‍ ഒസിഡിയെപ്പറ്റി ധാരാളം പഠനങ്ങളാണ് നടന്നിട്ടുള്ളത്.

ഒസിഡിയുടെ ലക്ഷണങ്ങള്‍

അമിതമായ വൃത്തി
കൈകള്‍ എപ്പോഴും വൃത്തിയാക്കിക്കൊണ്ടിരിക്കുക
വീട്ടിലെ തറയും മറ്റും അടിക്കടി തുടച്ച് വൃത്തിയാക്കുക
സാധനങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അസ്വസ്ഥത അനുഭവപ്പെടുക
പരിശോധന

ആവര്‍ത്തിച്ചുള്ള പരിശോധന
വീട് പൂട്ടി ഇറങ്ങിക്കഴിഞ്ഞാല്‍ വീണ്ടും പൂട്ടിയോ എന്ന് പരിശോധിക്കുക
ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയോ എന്ന് വീണ്ടും വീണ്ടും നോക്കുക
അയച്ച സന്ദേശങ്ങള്‍ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുക
ആവര്‍ത്തിച്ചുള്ള ലൈംഗിക ചിന്തകള്‍

വര്‍ത്തിച്ചുള്ള ലൈംഗിക അക്രമ ചിന്തകള്‍
ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കുക അല്ലെങ്കില്‍ നോക്കി പോകുമോ എന്ന ചിന്ത
സ്വയം താനൊരു മോശം ആളാണോ എന്ന ചിന്ത

മരണഭയം
അനാവശ്യമായ മരണ ഭീതി
യാത്രകളില്‍ അപകടം സംഭവിക്കുമോ മരിച്ചുപോകുമോ എന്ന ചിന്ത
ഭയം കാരണം വീടുവിട്ട് പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥ

എങ്ങനെ നേരിടാം

ഒസിഡിയെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകുക
രോഗത്തെ ഫലപ്രദമായി നേരിടാന്‍ അറിവുണ്ടാകണം
ഒരു മാനസികാരോഗ്യ പ്രൊഫഷണലിന്റെ സഹായത്തോടെ ശരിയായ രോഗനിര്‍ണയം നടത്തുക
ഒസിഡിക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് സിബിടി (കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി). ഇത് അനാവശ്യ ചിന്തകളെ നിയന്ത്രിക്കും.
SSRI (സെലക്ടീവ് സെറോടോണിന്‍ റീ അപ്ടേക്ക് ഇന്‍ഹിബിറ്ററുകള്‍) പോലുള്ള ഒസിഡി വിരുദ്ധ മരുന്നുകള്‍ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പേശികളുടെ വിശ്രമം, യോഗ, ധ്യാനം, ഹിപ്‌നോതെറാപ്പി, മൈന്‍ഡ്ഫുള്‍നസ് വ്യായാമങ്ങള്‍ തുടങ്ങിയവ ചെയ്യാം. ഇത് ഉത്കണ്ഠ കുറക്കും.
ഉറക്കം കൃത്യമാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം, ഇഷ്ടപ്പെട്ട പ്രവൃത്തികളിലൂടെ സന്തോഷം കണ്ടെത്തുക.
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
സ്വയം കുറ്റപ്പെടുത്താതിരിക്കുക. ഒസിഡി ഒരു മെഡിക്കല്‍ അവസ്ഥയാണെന്ന് തിരിച്ചറിയുക.
ഒസിഡിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധനെ സന്ദര്‍ശിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme