- Advertisement -Newspaper WordPress Theme
FOODപ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടത് എപ്പോള്‍

പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടത് എപ്പോള്‍

ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. ലോകത്തുടനീളം 830 മില്ല്യണ്‍ ആളുകള്‍ പ്രമേഹത്തിന്റെ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം 3.4 മില്ല്യണ്‍ പേര്‍ക്കാണ് പ്രമേഹം മൂലം ജീവന്‍ നഷ്ടമായത്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളാണ്.

ജീവിതശൈലിയെ മാറ്റങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലും പ്രമേഹം വര്‍ധിക്കാന്‍ ഇടയാകുന്നു. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ ഒരു പരിധിവരെ പ്രമേഹത്തെ തടയാന്‍ സാധിക്കും. പ്രമേഹത്തെ വരുതിയിലാക്കാന്‍ ഡയറ്റില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്തപേക്ഷിതമാണ്. അത്തരത്തില്‍ ഒന്നാണ് പാവയ്ക്ക അഥവാ കയ്പ്പക്ക. പ്രമേഹ രോഗികളില്‍ പലരും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നവരാണ്. എന്നാല്‍ പൂര്‍ണ ഗുണങ്ങള്‍ ലഭിക്കാന്‍ എപ്പോഴാണ് പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. പ്രമേഹത്തെ നേരിടാന്‍ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ട ശരിയായ സമയം എപ്പോഴെന്നും ഗുണങ്ങളെ കുറിച്ചും അറിയാം.

പാവയ്ക്ക ജ്യൂസിന്റെ ഗുണങ്ങള്‍
പ്രമേഹം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും. പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, ഫൈബര്‍, ഫോളേറ്റ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും, പാവയ്ക്ക ജ്യൂസിലെ ചാരാന്റിന്‍, പോളിപെപ്‌റ്റൈഡ്-പി എന്നീ സംയുക്തങ്ങള്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനം, ആകിരണം എന്നിവ മന്ദഗതിയിലാക്കാന്‍ സഹായിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാനും ഫലപ്രദമാണിത്.

പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടത് എപ്പോള്‍
പതിവായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പാവയ്ക്ക ജ്യൂസിന്റെ ഗുണങ്ങള്‍ ഫലപ്രദമായി ലഭിക്കാന്‍ രാവിലെ വെറും വയറ്റില്‍ വേണം കുടിക്കാന്‍. പാവയ്ക്കയിലെ പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനിര്‍ത്താനും ഇത് ഫലം ചെയ്യും.

പാവയ്ക്ക ജ്യൂസിന്റെ മറ്റ് ഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍
പാവയ്ക്കയില്‍ കുറഞ്ഞ അളവില്‍ മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് രാസവിനിമയത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവ് പാവയ്ക്കക്കുണ്ട്. കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.

പ്രതിരോധശക്തി വര്‍ധിപ്പിക്കും
ആന്റി ഓക്സിഡന്റുകളുടെ സമ്പന്ന ഉറവിടമാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കും. കാന്‍സര്‍ കോശങ്ങളെ വളര്‍ച്ച മന്ദഗതിയിലാക്കാനും ഇത് ഫലം ചെയ്യും.

ചര്‍മ്മത്തിന്റെ ആരോഗ്യം
പാവയ്ക്കയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു അകറ്റാനും ചര്‍മ്മത്തിന്റെ നിറം മങ്ങല്‍ കുറയ്ക്കാനും സ്വാഭാവിക തിളക്കം വര്‍ധിപ്പിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണിത്.

കരളിന്റെ ആരോഗ്യം
വിഷവിമുക്തമാക്കല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് പാവയ്ക്ക ജ്യൂസ്. കരളിലെ വിഷാംശം നീക്കം ചെയ്യാനും കരള്‍ എന്‍സൈമുകള്‍ നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും. കരളിന്റെ മൊത്തത്തിലുള്ള പ്രവത്തനത്തെയും ഇത് പിന്തുണയ്ക്കും.

ദഹനം മെച്ചപ്പെടുത്തും
നാരുകളുടെ സമ്പുഷ്ട ഉറവിടമാണ് പാവയ്ക്ക. ദഹനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനക്കേട്, ഗ്യാസ് തടുങ്ങിയ ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗുണകരമാണ്. മലബന്ധം ലഘൂകരിക്കാനും ഫലപ്രദമാണിത്.

ശ്വസനാരോഗ്യം
ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി വൈറല്‍, ആന്റി ഹിസ്റ്റമൈന്‍ എന്നീ ഗുണങ്ങള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ആസ്ത്മ, ജലദോഷം, വൈറല്‍ അണുബാധകള്‍, തുടങ്ങിയ ശ്വസന പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme