in , , ,

ആറാംമാസം മുതല്‍ മുലപ്പാല്‍മാത്രം പോരാ; കുഞ്ഞിന് എന്തൊക്കെ നല്‍കാം?

Share this story

മുലപ്പാല്‍ തന്നെയാണ് കുഞ്ഞിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം. എന്നാല്‍ കുഞ്ഞിന് ആറാംമാസം കഴിഞ്ഞാല്‍ സാധാരണഭക്ഷണരീതികള്‍ കൂടി പരിചയപ്പെടുത്തേണ്ടതുണ്ട്. എന്തൊക്കെ നല്‍കണമെന്ന് അമ്മമാര്‍ക്ക് ആശങ്കയുണ്ടാവുക സ്വഭാവികമാണ്.

ആദ്യഘട്ടത്തില്‍ വെള്ളംപോലെയുള്ള ആഹാരപദാര്‍ത്ഥങ്ങളാണ് കുഞ്ഞിനുനല്‍കിത്തുടങ്ങേണ്ടത്. പഴച്ചാറുകള്‍ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വളരെ ചെറിയതോതില്‍ സ്പൂണിലെടുത്ത് കുഞ്ഞിന്റെ ചുണ്ടുകളില്‍ അല്‍പാംതേച്ചുകൊടുക്കണം. കുഞ്ഞിന്റെ പ്രതികരണത്തില്‍ നിന്ന് അതവര്‍ക്ക് ഇഷ്ടടപ്പെടുന്നോ എന്നും മനസിലാക്കാം. കുഞ്ഞിന്റെ താല്‍പര്യമറിഞ്ഞശേഷം ക്രമേണ അളവ് കൂട്ടാവുന്നതാണ്. മുന്തിരിച്ചാറോ മറ്റോ ഇത്തരത്തില്‍ പരീക്ഷിക്കാം. ഒന്നു രണ്ടു ആഴ്ചകള്‍ പലതരം ജ്യൂസുകള്‍ കുഞ്ഞിനു പരിചയപ്പെടുത്തികൊടുക്കാം.

ജ്യൂസ് കഴിച്ചുതുടങ്ങിക്കഴിഞ്ഞാല്‍ പതിയെ പച്ചക്കറികള്‍ കൊണ്ടുള്ള സൂപ്പകള്‍ നല്‍കിത്തുടങ്ങാവുന്നതാണ്. അവിച്ച പഴം, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ അല്‍പാല്‍പം പരിചയപ്പെടുത്താം. ഒന്നും അധികഅളവില്‍ നല്‍കരുതെന്ന് ഓര്‍ക്കണം. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമായാല്‍ അവരത് കൂടുതല്‍ കഴിച്ചോട്ടെ എന്നു കരുതരുത്.

എപ്പോഴും വൃത്തിയുള്ളതും ഫ്രഷ് ആയതുമായ ഭക്ഷണമാണ് കുഞ്ഞിനുവേണ്ടി തയ്യാറാക്കേണ്ടത്. കഴിവതും വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന ഭക്ഷണംതന്നെ നല്‍കാന്‍ ശ്രദ്ധിക്കുകയും വേണം.


കുഞ്ഞിന് നല്ല വിശപ്പുണ്ടെന്ന് തോന്നുന്ന സന്ദര്‍ഭത്തിലാണ് പുതിയ ഭക്ഷണം പരിചയപ്പെടുത്തേണ്ടത്. ഒരിക്കലുമത് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഈ ഭക്ഷണക്രമം തുടരുമ്പോഴും മുലപ്പാല്‍ ഒരിക്കലും ഒഴിവാക്കരുത്. കാരണം പുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നന്നായി ദഹിപ്പിക്കുന്നതില്‍ മുലപ്പാല്‍ പ്രധാന പങ്കുവഹിക്കുമെന്നും അമ്മമാര്‍ ഓര്‍ക്കണം.

യോജിച്ച ഭക്ഷണം കഴിച്ച് ഹൃദയത്തെ സംരക്ഷിക്കൂ…

കൊറോണ: ഒരൊറ്റ ‘ഡോസ്’ വാക്‌സിന്‍ പരീക്ഷണം വിജയം