ഗര്‍ഭപാത്രത്തിലുളള പൊതുവെ അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയ്ഡുകള്‍. എന്തുകൊണ്ടാണ് ഇവ ഉണ്ടാകുന്നതെന്ന് ക്യത്യമായി കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും അണ്ഡവിസര്‍ജനം ക്രമമായി നടക്കാതെ വരുന്ന ഘട്ടങ്ങളില്‍ ശരീരത്തില്‍ ഈസ്ട്രജന്‍ നില കൂടിയിരിക്കും. അങ്ങനെയുളളവരിലാണ് മുഴകള്‍ കണ്ടുവരുന്നത്. കുട്ടികള്‍ ഇല്ലാത്തവരിലും ആര്‍ത്തവം ക്രമമല്ലാത്തവരിലും മുഴകള്‍ വരാന്‍ സാധ്യത കൂടുതലാണ്.
ഗര്‍ഭപാത്രത്തിനു പുറമേയും (സബ്‌സീറസ്), മസിലുകളിലും (ഇന്‍ട്രാമ്യൂറല്‍),ഗര്‍ഭപാത്രത്തിനുളളിലും (സബ്മ്യൂക്കസ്) മുഴകളുണ്ടാകുന്നു ഗര്‍ഭപാത്ര ഭിത്തിയില്‍ (എന്‍ഡോമെട്രിയം) ഉണ്ടാകുന്ന മുഴകള്‍ കഠിനമായ വയറുവേദന ഉണ്ടാക്കും