ഓരോ വ്യക്തിയുടെയും പ്രായം, ലിംഗം, ജോലി, ശാരീരികാവസ്ഥ, നിലവിലെ ഭാരം, ഉയരം, കൊഴുപ്പിന്റെ അളവ് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ മനസ്സിലാക്കിയാണ് ഭക്ഷണക്രമീകരണം നടത്തേണ്ടത്. അല്ലാതെയുളള ഡയറ്റിങ് ഫലം കാണില്ല. ഒരോരുത്തരുടെയും മെറ്റബോളിസവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
മറ്റൊരാള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ഡയറ്റ് നിങ്ങള്‍ക്ക് യോജിക്കണമെന്നില്ല. വണ്ണം കുറയില്ല എന്ന് മാത്രമല്ല. പോഷകക്കുറവോ ഗുരുതര രോഗവസ്ഥയോ ഉണ്ടായേക്കാം.
നിലവിലുളള രോഗാവസ്ഥ കണക്കാക്കാതെയുളള ഭക്ഷണനിയന്ത്രണം,ഉദാ: പ്രമേഹരോഗി വിദഗ്ധ നിര്‍ദേശമില്ലാതെ ഡയറ്റിങ് ചെയ്യുമ്പോള്‍ ഗ്ലൂക്കോസ് നിലയില്‍ വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാനും രോഗം മൂര്‍ച്ഛിക്കാനും കാരണമാകാം. തുടര്‍ന്ന ഭക്ഷണനിയന്ത്രണം താറുമാറാകുന്നു.
പെട്ടെന്ന് തൂക്കം കുറയക്കാന്‍ പട്ടിണി കിടക്കുമ്പോള്‍ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. വിശപ്പ് കൂട്ടുന്ന ഹോര്‍മോണായ ഗ്രലിന്റെ (ഏവൃലഹശി ) ഉത്പാദനം കൂടുകയും ആദ്യത്തെ കുറച്ച് നാളുകള്‍ക്കുശേഷം അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകുന്നു.
ഭക്ഷണത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ച് നാം അറിയാതെതന്നെ കൂടുതല്‍ കഴിക്കാന്‍ തുടങ്ങുന്നു.
ഡയറ്റിനെക്കുറിച്ചുളള അമിത ഉത്കണ മാനസിക പിരിമുറുക്കത്തിനും സ്ട്രസ്സ് ഈറ്റിങ്ങിലേക്കും അനോറകസിയ നര്‍വോസ തുടങ്ങിയ രോഗാവസ്ഥയിലേക്കും നയിക്കുന്നു.
പോഷകക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഡയറ്റിങ്ങില്‍നിന്ന് പിന്തിരിപ്പിക്കുന്നു.
ക്ഷമയോടെ ചെയ്യേണ്ടതാണ് ഡയറ്റിങ്. വേഗം വണ്ണം കുറയക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ പതിവഴിയില്‍ നിര്‍ത്തുന്നത് തൂക്കം കൂടാന്‍ കാരണമാകുന്നു