- Advertisement -Newspaper WordPress Theme
HEALTHപച്ചക്കറി പാകം ചെയ്തുകഴിഞ്ഞാൽ എന്തുകൊണ്ടാണ്‌ നിറം മങ്ങുന്നത്

പച്ചക്കറി പാകം ചെയ്തുകഴിഞ്ഞാൽ എന്തുകൊണ്ടാണ്‌ നിറം മങ്ങുന്നത്

പാകം ചെയ്യുമ്പോൾ പച്ചക്കറികളുടെ നിറം മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ക്ലോറോഫില്ലിലൂടെയാണ് പച്ചക്കറികൾക്ക് നിറം ലഭിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന തന്മാത്രകൾ ചൂടിനോടും pH ലെ മാറ്റങ്ങളോടും സംവേദനക്ഷമതയുള്ളവയാണ് അതിനാൽ തന്നെ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ നിറം മങ്ങാൻ കാരണമാകുന്നു. ചൂടാക്കുമ്പോൾ ക്ലോറോഫിൽ തന്മാത്രകൾക്ക് അവയുടെ മഗ്‌നീഷ്യവും അയോണുകളും നഷ്ടമാകുന്നു. ഇതാണ് പച്ചക്കറിയിൽ നിറവ്യത്യാസത്തിന് കാരണമാകുന്നത്.

ബേക്കിംഗ് സോഡ ചേര്‍ക്കാം

പാചകം ചെയ്യുന്ന സമയത്ത് കുറച്ച് ബേക്കിംഗ് സോഡ വെള്ളത്തിലിട്ട് കൊടുത്താല്‍ പച്ചക്കറിയുടെ നിറം നിലനിര്‍ത്താന്‍ സാധിക്കും. ഇത് ക്ലോറോഫില്‍ ഫിയോഫൈറ്റിനായി മാറുന്നത് തടയാന്‍ സഹായിക്കുന്നു. അതേസമയം അമിതമായി ബേക്കിംഗ് സോഡ ഇടുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറിയുടെ രുചി മാറാന്‍ കാരണമാകുന്നു.

സമയം ചുരുക്കാം

അമിതമായി പച്ചക്കറികള്‍ പാകം ചെയ്യാന്‍ പാടില്ല. അതിനാല്‍ തന്നെ ചെറിയ രീതിയില്‍ ചൂടാക്കി വേവിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിറവും പച്ചക്കറിയുടെ ഗുണങ്ങളും ഒരുപോലെ നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഉപ്പു വെള്ളം ഉപയോഗിക്കാം

പച്ചക്കറി വേവിക്കാന്‍ വയ്ക്കുമ്പോള്‍ അതിലേക്ക് കുറച്ച് ഉപ്പുകൂടെ വിതറി കൊടുക്കാം. ഇത് പച്ചക്കറിയുടെ നിറം മങ്ങുന്നത് തടയുന്നു. കൂടാതെ പച്ചക്കറിയുടെ രുചി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

അസിഡിറ്റിയുള്ള സാധനങ്ങള്‍ ഉപയോഗിക്കരുത്

നാരങ്ങ നീര്, വിനാഗിരി, തക്കാളി തുടങ്ങിയ അസിഡിറ്റിയുള്ള സാധനങ്ങള്‍ പാചകം ചെയ്യുന്ന സമയത്ത് ഇടാന്‍ പാടില്ല. ഇത് പച്ചക്കറിയുടെ നിറം മാറാന്‍ കാരണമാകുന്നു.

മൂടിവെച്ച് പാചകം ചെയ്യാം

പാചകം ചെയ്യുന്ന സമയത്ത് അടച്ച് വയ്ക്കാന്‍ മറക്കരുത്. ഇത് പച്ചക്കറിയുടെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. അതിനാല്‍ തന്നെ പാചകം ചെയ്യുമ്പോള്‍ പാത്രം അടച്ചുവയ്ക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme