- Advertisement -Newspaper WordPress Theme
FOODകാപ്പി കുടിച്ചാല്‍ ക്ഷീണം മാറുന്നത് എന്തുകൊണ്ട്?

കാപ്പി കുടിച്ചാല്‍ ക്ഷീണം മാറുന്നത് എന്തുകൊണ്ട്?

എത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാല്‍ ഉടനടി ഉഷാറാക്കും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്സ് അഥവാ സ്മാര്‍ട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ഊര്‍ജ്ജ ഉല്‍പ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു.

ഗ്രീക്ക് വാക്കുകളായ നൂസ് (ആലോചന) ട്രോപീന്‍ ( വഴികാട്ടി) എന്ന് അര്‍ത്ഥം വരുന്ന വാക്കുകളില്‍ നിന്നാണ് നൂട്രോപിക്സ് എന്ന വാക്ക് ഉണ്ടായത്. 1970 കളില്‍ റൊമാനിയന്‍ സൈക്കോളജിസ്റ്റും കെമിസ്റ്റുമായ കോര്‍ണിലിയസ് ഇ ഗിര്‍ജിയയാണ് നൂട്രോപിക്സ് എന്ന വാക്ക് ആദ്യം ഉപയോഗിക്കുന്നത്.

പണ്ട് കാലം മുതല്‍ ഉന്മേഷം നല്‍കുന്ന ഇത്തരം നൂട്രോപിക്സ് ആളുകള്‍ ഉപയോ?ഗിച്ചിരുന്നു. അതില്‍ ഒന്ന് മാത്രമാണ് കഫീന്‍ അടങ്ങിയ കാപ്പിയും ചായയും. ചില നൂട്രോപിക്‌സുകള്‍ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍

കഫീന്‍ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊര്‍ജ്ജം തോന്നുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കാം എന്നതാണ് സാധാരണ അളവ് (മൂന്ന് എസ്പ്രെസോകള്‍ക്ക് തുല്യം). ഇതില്‍ കൂടിയാല്‍ കഫീന്‍ അപകടകാരിയാണ്. അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടല്‍ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകും.

അശ്വഗന്ധ

അശ്വഗന്ധ ഒരു സ്മാര്‍ട്ട് ഡ്രഗ് ആണ്. ഇവയ്ക്ക് ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും മാനസിക ഉത്തേജനമുണ്ടാക്കാനും സഹായിക്കും. കോഗ്‌നിറ്റീവ് ഫ്‌ലെക്‌സിബിലിറ്റി, വിഷ്വല്‍ മെമ്മറി, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയില്‍ പുരോഗതി കണ്ടെത്തി.

ക്രിയേറ്റിന്‍

ശരീരം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതും സ്‌പോര്‍ട്‌സ് സപ്ലിമെന്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയേറ്റിന്‍. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാന്‍ കഴിയും. എന്നാല്‍ ശരീരഭാരം കൂടുന്നതും, ദഹനനാളത്തിന്റെ അസ്വസ്ഥത എന്നിവ ക്രിയേറ്റിന്‍ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme