- Advertisement -Newspaper WordPress Theme
HEALTHഭക്ഷണം കഴിച്ച് 45 മിനുറ്റിന് ശേഷം പാനീയങ്ങള്‍ കഴിക്കണമെന്ന് പറയുന്നത് എന്തിന്

ഭക്ഷണം കഴിച്ച് 45 മിനുറ്റിന് ശേഷം പാനീയങ്ങള്‍ കഴിക്കണമെന്ന് പറയുന്നത് എന്തിന്

എത്ര ഭക്ഷണം കഴിച്ചാലും മെലിഞ്ഞ ശരീരപ്രകൃതി തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇങ്ങനെ മെലിഞ്ഞിരിക്കണമെങ്കില്‍ ഡയറ്റില്‍ ചില കാര്യങ്ങള്‍ പാലിച്ചേ പറ്റൂ.

ഭക്ഷണം കഴിക്കുന്നതിനൊപ്പമോ, അതിന് തൊട്ട് പിന്നാലെയോ വെള്ളമോ മറ്റ് പാനീയങ്ങളോ ( Liquids after meals) കുടിക്കരുതെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ഇതിലൊക്കെ എന്ത് കാര്യമെന്ന് ചിന്തിക്കുന്നവരാണ് അധികപേരും. ഇങ്ങനെ വെള്ളമോ മറ്റ് പാനീയങ്ങളോ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കില്ല. എന്നിട്ടും എന്തുകൊണ്ടാണിത് പറയുന്നത് അതിലേക്ക് വരാം

നാം എത്ര ഭക്ഷണം കഴിച്ചാലും മെലിഞ്ഞ ശരീരപ്രകൃതി തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇങ്ങനെ മെലിഞ്ഞിരിക്കണമെങ്കില്‍ ( Look Lean) ഡയറ്റില്‍ ചില കാര്യങ്ങള്‍ പാലിച്ചേ പറ്റൂ. ഒന്നാമതായി കഴിക്കുന്ന ഭക്ഷണത്തിന് അളവ് വേണം. ഇത് മാത്രമല്ല, കഴിക്കുന്നതിന് ഒരു രീതിയുമുണ്ട്. ഇങ്ങനെ മെലിഞ്ഞിരിക്കുന്നതിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.

ഒന്നാമതായി ബ്രേക്ക്ഫാസ്റ്റ് മുതല്‍ അത്താഴം വരെയുള്ള ഭക്ഷണം കുറച്ച് കൊണ്ടുവരികയാണ് വേണ്ടത്. രാവിലെ അത്യാവശ്യം നല്ലരീതിയില്‍ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കണം. ഉച്ചയ്ക്ക് ചെറിയ രീതിയില്‍ ലഞ്ച് (ഉച്ചഭക്ഷണം). രാത്രിയാകുമ്പോള്‍ ഇതിലും ചെറിയ അളവിലാണ് അത്താഴം കഴിക്കേണ്ടത്. ഈ രീതി പിന്തുടരുകയാണെങ്കില്‍ ഭക്ഷണം മുഖേന ശരീരവണ്ണം കൂടുകയില്ലെന്നാണ് പൂജ ചൂണ്ടിക്കാട്ടുന്നത്.

രണ്ടാമതായി ഭക്ഷണത്തിന് ശേഷം അപ്പോള്‍ തന്നെ മറ്റ് പാനീയങ്ങള്‍ കുടിക്കരുതെന്നാണ് ( Liquids after meals) പൂജ നിര്‍ദേശിക്കുന്നത്. ഒന്നുകില്‍ ഭക്ഷണത്തിന് മുമ്പായി പാനീയങ്ങള്‍ കഴിക്കുക. അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് 45 മിനുറ്റിന് ശേഷം പാനീയങ്ങള്‍ കഴിക്കാം. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അത് ദഹനം പതുക്കെയാക്കുന്നു. ഒപ്പം തന്നെ ഭക്ഷണത്തില്‍ നിന്ന് വേണ്ടത്ര പോഷകങ്ങള്‍ ശരീരം ആകിരണം ചെയ്യാതെയുമാകുന്നു. ദഹനം പതുക്കെയാകുന്നത് ക്രമേണ വണ്ണം കൂടിയിരിക്കാന്‍ തന്നെ കാരണമാവുകയും ചെയ്യുന്നു- പൂജ പറയുന്നു.

ഇക്കാരണം കൊണ്ടാണ് ഭക്ഷണത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ ഭക്ഷണ ശേഷം 45 മിനുറ്റ് കഴിഞ്ഞോ മാത്രം പാനീയങ്ങള്‍ കഴിക്കണമെന്ന് പറയുന്നത്.

മൂന്നാമതായി, ഭക്ഷണം കഴിക്കുന്നതിന്റെ ചില രീതികളാണ് പൂജ നിര്‍ദേശിക്കുന്നത്. ആദ്യം വേവിക്കാത്ത പച്ചക്കറികളുണ്ടെങ്കില്‍ (സലാഡ്) അതില്‍ നിന്ന് തുടങ്ങാം. ശേഷം വേവിച്ചവയിലേക്ക് കടക്കാം. ഇത് കഴിഞ്ഞ് പ്രോട്ടീന്‍- ഫാറ്റ് (ചിക്കന്‍ പോലുള്ളവ) എന്നിവയിലേക്ക് പോകാം. അവസാനം മാത്രം കാര്‍ബോഹൈഡ്രേറ്റ്. എന്നുവച്ചാല്‍ ചോറ് പരിപ്പ് പോലുള്ളവ അവസാനത്തേക്ക് മാറ്റിവയ്ക്കാം. ഇതിന്റെ കൂടെ അല്‍പം പ്രോട്ടീന്‍ പച്ചക്കറി എന്നിവയും ആകാം. എല്ലാത്തിന്റെയും അളവ് പ്രത്യേകം ശ്രദ്ധിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme