- Advertisement -Newspaper WordPress Theme
FOODനോണ്‍വെജ് വിഭവങ്ങളില്‍ നാരങ്ങ നീര് ഒഴിക്കുന്നത് എന്തിന്?

നോണ്‍വെജ് വിഭവങ്ങളില്‍ നാരങ്ങ നീര് ഒഴിക്കുന്നത് എന്തിന്?

റെസ്റ്റോറന്റുകളില്‍ പോകുമ്പോള്‍ മീനും ചിക്കനും പോലുള്ള നോണ്‍വെജ്ജ് വിഭവങ്ങള്‍ വാങ്ങുമ്പോള്‍ പ്ലേറ്റില്‍ സവോളയ്‌ക്കൊപ്പം ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. നമ്മള്‍ അത് ഭക്ഷണത്തിന് മുകളില്‍ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാല്‍ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തില്‍ നോണ്‍വെജ് വിഭവത്തില്‍ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നില്‍ ഒരു ശാസ്ത്രീയ വശമുണ്ട്.

പലര്‍ക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവര്‍ത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്‌ലേവര്‍ കൂട്ടാനും രുചി ബാലന്‍സ്ഡ് ആകാനും നാരങ്ങ ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ രുചിക്ക് വേണ്ടി മാത്രമല്ല, നോണ്‍വെജ് വിഭവങ്ങള്‍ ദഹിക്കാന്‍ പാടുള്ളതു കൊണ്ട് തന്നെ നാരങ്ങ നീര് ഇതിനൊപ്പം ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നാരങ്ങാനീര് ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോള്‍ ദഹനക്കേട്, വയറു വീര്‍ക്കല്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

കൂടാതെ നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊര്‍ജ്ജനില നല്‍കാനും സഹായിക്കും. കട്ടിയുള്ള നോണ്‍വെജ്ജ് ഭക്ഷണങ്ങള്‍ കഴിച്ചാലും ക്ഷീണം തോന്നില്ല. നിര്‍ജ്ജലീകരണം തടയാനും ഇത് സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme