- Advertisement -Newspaper WordPress Theme
FOODആള് ജപ്പാനാണ് ;ലോകത്തിലെ ഏറ്റവും വിലകൂടിയ അരി! കിലോയ്ക്ക് 15,000 രൂപ , കിൻമെമൈ പ്രീമിയം...

ആള് ജപ്പാനാണ് ;ലോകത്തിലെ ഏറ്റവും വിലകൂടിയ അരി! കിലോയ്ക്ക് 15,000 രൂപ , കിൻമെമൈ പ്രീമിയം റൈസ്

നമ്മുടെ നാട്ടിൽ സാധാരണയായി ഓപ്പൺ മാർക്കറ്റിൽ ഒരു കിലോ അരിക്ക് 40 രൂപയ്ക്കും 50 രൂപയ്ക്കും ഇടയിലാണ് വില. എന്നാൽ, ഒരു കിലോ അരിക്ക് 15,000 രൂപ കൊടുക്കേണ്ടി വന്നാലോ? ലോകത്തിലെ ഏറ്റവും വില കൂടിയ അരിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ വരെ ഇടംനേടിയ കിൻമെമൈ പ്രീമിയം അരിയാണ് പൊന്നും വിലയുള്ള ഈ ഇനം.

15,000 രൂപയാണ് കേരളത്തിലെ മാർക്കറ്റിൽ കിൻമെമൈ പ്രീമിയം അരിക്ക് ഒരു കിലോയ്ക്ക് വരുന്ന വില. പേറ്റന്റ് നേടിയ ജാപ്പനീസ് മില്ലിങ് സാങ്കേതികവിദ്യയാണ് ഈ അരിയുടെ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ധാരാളം അന്നജം അടങ്ങിയ അരികൂടിയാണിത്. ഈ പ്രീമിയം അരിയായ കിൻമെമൈ വികസിപ്പിച്ചെടുത്തത് ജപ്പാൻകാരാണ്. ഇതിന്റെ വ്യത്യസ്തമായ ഉത്പാദനരീതി അരിയുടെ രുചിയും ഗുണങ്ങളും വർദ്ധിപ്പിക്കുന്നു. ഈ അരിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, കഴുകാതെ തന്നെ പാചകം ചെയ്യാം എന്നതാണ്. അതായത്, പാചകം ചെയ്യുന്നതിന് മുൻപ് അരി കഴുകേണ്ട ആവശ്യമില്ല.

ഗുണങ്ങൾ

കിൻമെമൈ ബ്രൗൺ റൈസ്, സാധാരണ ബ്രൗൺ റൈസിന്റെ എല്ലാ ഗുണങ്ങളും നൽകുന്നതാണ്. സാധാരണ അരിയെ അപേക്ഷിച്ച് ഇത് ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമാണ്. മികച്ച രുചി, പോഷകമൂല്യം, ദഹനശേഷി എന്നിവയാണ് കിൻമെമൈ അരിയുടെ പ്രധാന സവിശേഷതകൾ.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme