പോഷകഗുണങ്ങള്‍ നിറഞ്ഞതും ആരോഗ്യകരവുമായ നട്‌സാണ് ബദാം. ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വെറും വയറ്റില്‍ 5 കുതിര്‍ത്ത ബദാം കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഈ നട്സ്, രാവിലെ ആദ്യം കഴിക്കുമ്പോള്‍ അവശ്യ പോഷകങ്ങളും ഊര്‍ജ്ജവും നല്‍കും. ആരോഗ്യത്തില്‍ മാജിക് തീര്‍ക്കാനുള്ള കഴിവ് അവയ്ക്കുണ്ട്.
ദഹനത്തെ സഹായിക്കുന്നു
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണ നാരുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവ് മലവിസര്‍ജനത്തിന് സഹായിക്കുന്നു. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ദിവസം മുഴുവന്‍ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യുന്നതിന് ദഹനവ്യവസ്ഥയെ സജ്ജമാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഈ നട്‌സുകളില്‍ ഗ്ലൈസെമിക് സൂചിക കുറവാണ്, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. രാവിലെ ആദ്യം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുകയും പെട്ടെന്നുള്ള വര്‍ധനവ് തടയുകയും ചെയ്യുന്നു. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ ഊര്‍ജം നല്‍കുന്നു.
ശരീര ഭാരം നിയന്ത്രിക്കുന്നു
വിശക്കുന്നുണ്ടെങ്കില്‍, രാവിലെ 5 കുതിര്‍ത്ത ബദാം കഴിക്കാന്‍ ശ്രമിക്കുക. ജങ്ക് ഫുഡ് കഴിക്കാനുള്ള പ്രേരണയില്ലാതെ ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജം നല്‍കും. വിശപ്പ് കുറയ്ക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ബദാം ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ, റൈബോഫ്‌ലേവിന്‍, എല്‍-കാര്‍നിറ്റൈന്‍ എന്നിവയുള്‍പ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ് ഈ നട്സ്. രാവിലെ കഴിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനം, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കും.
എല്ലുകളെ ശക്തിപ്പെടുത്തുന്നു
പ്രായമാകുന്തോറും അസ്ഥികളിലെ കാല്‍സ്യം നഷ്ടപ്പെടുന്നതിനാല്‍ അസ്ഥികളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബദാമിലെ കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.