- Advertisement -Newspaper WordPress Theme
HEALTHജലദോഷത്തെ പമ്പകടത്താം; ഇത് പരീക്ഷിക്കൂ

ജലദോഷത്തെ പമ്പകടത്താം; ഇത് പരീക്ഷിക്കൂ

കാലാവസ്ഥ മാറിയതോടെ പലര്‍ക്കും ജലദോഷവും തൊണ്ടവേദനയും തുമ്മലുമൊക്കെ പതിവായി. തണുപ്പു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ചുക്കുകാപ്പി പണ്ടു മുതല്‍ തന്നെ ഒരു ഒറ്റമൂലിയാണ്. വിളിപ്പേര് കാപ്പിയെന്നാണെങ്കിലും പരമ്പരാഗത വൈദ്യശാസ്ത്ര പ്രകാരം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കഷായം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.

ഉണങ്ങിയ ഇഞ്ചി, അതായത് ചുക്കാണ് ഈ കാപ്പിയുടെ പ്രധാന ചേരുവ. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും, കൊഴുപ്പ് അലിയിച്ചു കളയുന്നതിനുമുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം.

മാത്രമല്ല, കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. അത് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിലൂടെ കൊഴുപ്പ് അലിയിച്ചു കളയുന്നു. വ്യായാമ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

ചേരുവകള്‍

വെള്ളം – രണ്ടര കപ്പ്

ചുക്ക് പൊടി – 1 സ്പൂണ്‍

കുരുമുളക് പൊടി – 1 സ്പൂണ്‍

ഏലക്ക – 2 എണ്ണം

മല്ലി – കാല്‍ സ്പൂണ്‍

ജീരകം – അര സ്പൂണ്‍

കാപ്പിപ്പൊടി – ഒരു സ്പൂണ്‍

തുളസിയില – 4 എണ്ണം

ശര്‍ക്കര – 100 ഗ്രാം

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേര്‍ത്തു നല്ലതു പോലെ തിളപ്പിക്കുക. അതിന് ശേഷം കരിപ്പെട്ടി (ശര്‍ക്കര), കാപ്പിപ്പൊടി എന്നിവ ചേര്‍ത്തു നല്ലതുപോലെ തിളപ്പിച്ച് എടുത്താല്‍ ചുക്ക് കാപ്പി തയ്യാര്‍.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme