- Advertisement -Newspaper WordPress Theme
Blogകറണ്ട് ബില്ല് ഷോക്കടിപ്പിക്കാറുണ്ടോ ? വൈദ്യൂതി പാഴാക്കുന്നത് നിർത്തു

കറണ്ട് ബില്ല് ഷോക്കടിപ്പിക്കാറുണ്ടോ ? വൈദ്യൂതി പാഴാക്കുന്നത് നിർത്തു

വൈദ്യുത ബില്ലിൽ കുറവ് വരുത്താൻ ശ്രദ്ധിക്കാവുന്ന പ്രായോഗികമായ ചില കാര്യങ്ങൾ ഉണ്ട്. ഇവ ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ലിൽ കുറുവു വരുത്താൻ സാധിക്കും. സോളാർ എനർജി ഉപയോ​ഗിക്കുക മുതൽ ഫോൺ ചാർജറുകൾ അൺപ്ല​ഗ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബില്ലിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ

എനർജി സേവിങ് ഉപകരണങ്ങൾ

ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഹോം അപ്ലയൻസുകൾ വീട്ടിൽ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ഊർജ്ജക്ഷമത കൂടിയ ഈ ഉപകരണങ്ങൾക്ക് വില കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുത ബില്ലിൽ ഇതിന്റെ ലാഭം നേടാൻ സാധിക്കും.

എയർ കണ്ടീഷണറുകൾ

എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ഒരു മണിക്കൂറിൽ ശരാശരി 10 രൂപയാണ് വൈ​ദ്യുതിബില്ലിൽ വർധിക്കുക. തണുപ്പ് കാലത്തും, അധികം ചൂടില്ലാത്ത സമയത്തും ഫാനിനെ ആശ്രിയിക്കുക. കാരണം ഒരു മണിക്കൂറിൽ 30 പൈസ മാത്രമാണ് ഫാനന് ചെലവ് വരുക. അതു പോലെ തന്നെ എസി ഉപയോ​ഗിക്കുന്നവർ എയർ ഫിൽ‍ട്ടർ ക്ലീൻ ചെയ്യാനും ശ്രദ്ധിക്കുക.

റഫ്രിജറേറ്ററുകൾ

ഫ്രിഡ്ജിന് പുറകിലും, വശങ്ങളിലും ആവശ്യത്തിന് സ്പേസ് നൽകുന്നത് എയർ ഫ്രീ ഫ്ലോ ചെയ്യാൻ സഹായിക്കും. അതുവഴി എളുപ്പത്തിൽ ഫ്രി‍ഡ്ജ് കൂൾ ആകും. ഇതു വഴി വൈദ്യുതി ലാഭിക്കാനും സാധിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme