ആരോഗ്യത്തെപ്പറ്റി (health) സ്ഥിരം ശ്രദ്ധാലുവാണോ എന്ന ചോദ്യം എല്ലാവരും ഇടയ്ക്കിടെ എങ്കിലും അവനവനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. കൃത്യമായി വർഷാവർഷം ഒരു നിശ്ചിത ഇടവേളയിൽ രക്തപരിശോധന (Blood test) നടത്തുക, മൂത്രം (Urine) പരിശോധനയ്ക്കായി നൽകുക പോലുള്ള ചിട്ടയും കീഴ്വഴക്കവും പാലിക്കുന്നവരുടെ പട്ടികയിൽ എല്ലാവരും ഉണ്ടാവാൻ സാധ്യതയില്ല. പനിയോ മറ്റ് അസുഖങ്ങളോ വരുമ്പോൾ ആശുപത്രിയിൽ പോയി ഡോക്‌ടർ നിർദേശിക്കുന്ന മുറയ്ക്ക് മാത്രം ഇതെല്ലാം ചെയ്യുന്നവരാകും പലരും. എന്നാൽ, മൂത്രത്തിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ചില കാര്യങ്ങൾ നിർണായകമാണ് എന്നറിയുമോ?

ശരീരത്തിന് സമീകൃതാഹാരം ലഭ്യമായില്ലെങ്കിൽ, പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. അതിലൊന്നാണ് മൂത്രത്തിലൂടെ പ്രോടീൻ പുറന്തള്ളുന്ന പ്രശ്നം. മൂത്രത്തിലൂടെ പ്രോടീൻ പുറത്തുപോകുന്നതും, ശരീരം ക്ഷീണിക്കുകയും, മറ്റ് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു. തുടക്കത്തിലേ അതിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാമെന്നിരിക്കെ, പലരും അത് മനസിലാക്കാൻ വളരെ വൈകിയിരിക്കും. അതിനാൽ ഇനിപ്പറയുന്ന ലക്ഷണം കാണുന്നെങ്കിൽ, എത്രയും വേഗം പരിശോധന നടത്തി ഡോക്‌ടറുടെ പക്കൽ നിന്നും ചികിത്സ തേടുക

ജാർഖണ്ഡിലെ കോഡെർമ സദർ ആശുപത്രിയിലെ ആയുഷ് മെഡിക്കൽ ഓഫീസർ ആയ ഡോക്‌ടർ പ്രഭാത് കുമാർ ന്യൂസ് 18നോട് ഈ ഒരു അവസ്ഥയ്ക്ക് വീട്ടിൽ തന്നെ പരിഹാരം കാണാനുള്ള ചില ടിപ്പുകൾ നിർദേശിക്കുന്നു. ശരീരത്തിന് സമീകൃതാഹാരം ലഭിക്കാറില്ല എന്നത് കൊണ്ടാണ് മൂത്രത്തിലൂടെ പ്രോടീൻ പുറത്തുപോകുന്ന അവസ്ഥയിൽ എത്തിച്ചേരുന്നത് എന്ന് അദ്ദേഹം പറയുന്നു. മൂത്രത്തിൽ ആവശ്യത്തിലേറെ പത ഉണ്ടാവുന്നതാണ് ആദ്യ ലക്ഷണങ്ങളിൽ പ്രധാനം
ബാധിക്കുന്നത് ലൈംഗികശേഷിയെ, വില്ലനാകുന്നത് ദിവസേന കഴിക്കുന്ന ഈ മരുന്നുകൾ