മുഖ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ കണ്ണുകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ആകര്‍ഷകമായ കണ്ണുകള്‍ സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമായിരിക്കും. എത്ര മേക്കപ്പിട്ട് മിനുങ്ങിയാലും കണ്ണൊന്ന് തളര്‍ന്നാല്‍ മുഖം വാടി തന്നെയിരിക്കും. കോണ്‍ടാക്ട് ലെന്‍സും ഐലൈനറും മസ്‌കാരയുമൊക്കെ ഉപയോഗിച്ച് കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇവയെല്ലാം കണ്ണിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതിനാല്‍ കണ്ണിനെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് പ്രകൃതിദത്ത വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. കണ്ണുകളെ ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇതാ…
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം കണ്ണുകളുടെ മുകളില്‍ വയ്ക്കുക. 10 മുതല്‍ 15 മിനിറ്റ് കഴിഞ്ഞ് എടുത്ത് മാറ്റം. കണ്ണുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. കണ്ണിനെ ആകര്‍ഷകമാക്കാന്‍ ഇത് വളരെയധികം ഗുണം ചെയ്യും.
വെള്ളരിക്ക
കക്കിരി വട്ടത്തില്‍ അരിഞ്ഞ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. കണ്ണിന് തണുപ്പ് നല്‍കാനും കണ്ണിലെ വരള്‍ച്ച അകറ്റാനും ഇത് സഹായിക്കും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ കൂടുതല്‍ ആകര്‍ഷമാക്കാനും ഇത് സഹായിക്കും.
കറ്റാര്‍വാഴ
കണ്ണിനും ചുറ്റും കറ്റാര്‍വാഴ ജെല്‍ പുരട്ടുക. കണ്ണുകള്‍ക്ക് തണുപ്പേകാന്‍ ഇത് സഹായിക്കും. കേടായ ചര്‍മ്മം സുഖപ്പെടുത്താനും വീക്കം, പ്രകോപനം എന്നിവ അകറ്റാനും ഇത് ഗുണം ചെയ്യും. വരണ്ട കണ്ണുകള്‍ക്ക് ആശ്വാസം നല്‍കാനും മികച്ചതാണ് കറ്റാര്‍വാഴ.
റോസ് വാട്ടര്‍
ഒരു കോട്ടണ്‍ പാഡ് റോസ് വാട്ടറില്‍ മുക്കി കണ്ണിന് ചുറ്റും പുരട്ടുക. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും കണ്ണിനെ തിളക്കമുള്ളതാക്കാനും സഹായിക്കും. കണ്ണുകള്‍ക്ക് ഉന്മേഷം, തണുപ്പ് എന്നിവ ലഭിക്കാനും റോസ് വാട്ടറിന്റെ ഉപയോഗം ഫലപ്രദമാണ്.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കണ്ണിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. അതിനാല്‍ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്താം.
തണുത്ത സ്പൂണ്‍
രണ്ട് സ്റ്റീല്‍ സ്പൂണുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷം കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. കണ്ണിന് താഴെയുള്ള വീക്കം കറുപ്പ് നിറം എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
തണുത്ത പാല്‍
ഒരു കോട്ടണ്‍ പാഡ് തണുത്ത പാലില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. വീക്കം ഒഴിവാക്കാനും വീര്‍ത്ത കണ്ണുകള്‍ അകറ്റാനും ഇത് വളരെയധികം സഹായിക്കും.