in

ആഫ്രിക്കയില്‍ പടരുന്ന അജ്ഞാതരോഗമേത്? കോവിഡിനു പിന്നാലെ പുതിയ വെല്ലുവിളി

Share this story

ലോകം മുഴുവന്‍ കോവിഡ് 19 നു പിന്നാലെ പായുന്നതിനിടെ ആശങ്ക പരത്തി അജ്ഞാതരോഗം. പശ്ചിമാഫ്രിക്കയിലെ ഒരു ചെറിയ രാജ്യമായ സെനഗലിലാണ് പുതിയ രോഗം പ്രത്യക്ഷപ്പെട്ടത്. അറ്റ്‌ലാന്‍ിക് കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ അഞ്ചൂറിലധികംപേര്‍ക്കാണ് േരാഗബാധയുണ്ടായത്.

മുഖത്തും ശരീരഭാഗങ്ങളിലും രൂക്ഷമായ തടിപ്പു പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. ഗുരുതരമായ ചര്‍മ്മരോഗത്തിന്റെ ലക്ഷണങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം. ജനനേന്ദ്രിയങ്ങളിലും കൈകാലുകളിലും മുഖത്തും വ്രണങ്ങള്‍പോലെ തടിപ്പും ചുണ്ടുകള്‍ നീരുവന്ന് വീര്‍ത്തപോലെയും കാണപ്പെടുന്നുണ്ട്.

അസുഖബാധിതരെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുകയാണെന്നും പരിശോധനകള്‍ക്ക് വിധേയരാണെന്നും ആരോഗ്യ-ക്ഷേമ മന്ത്രി അബ്ദുല്ലയ് ഡിയൂഫ്‌സര്‍ അറിയിച്ചു. സെനഗല്‍ തലസ്ഥാനമായ ഡാക്കറിലെ തുറമുഖമായ തിയറോയ് എന്ന പ്രദേശത്തുനിന്നുള്ള നൂറിലധികം മത്സ്യത്തൊഴിലാളികളിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്.

ആദ്യ കേസ് 2020 നവംബര്‍ 12 നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 20 വയസുള്ള ഒരു മത്സ്യത്തൊഴിലാളിയായിരുന്നു രോഗി. മുഖത്തിന്റെ നീര്‍വീക്കം, ചുണങ്ങ്, വരണ്ട ചുണ്ടുകള്‍, കണ്ണുകളുടെ ചുവപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍. പിന്നേട് സമാനലക്ഷണങ്ങളുമായി നിരവധി മത്സ്യത്തൊഴിലാളികള്‍ എത്തുകയായിരുന്നു.

കടലില്‍ പോയി വരുന്നവരില്‍ മാത്രമാണ് രോഗം കണ്ടെത്തുന്നത്. അതിനാല്‍
കടലിലേക്കുള്ള യാത്രയ്ക്ക് സെനഗല്‍ നിരോധനം ഏര്‍പ്പെടുത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതുവരെ രാജ്യത്ത് കര്‍ശന മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി കടലിലെ ജല സാമ്പിളുകള്‍ സെനഗല്‍ നാവികസേന എടുത്തിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും രോഗബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സെനഗല്‍ ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.

ആള്‍ക്കൂട്ടം, തെരഞ്ഞെടുപ്പ്: ആശങ്കയൊഴിയാതെ കോവിഡ് 19

ഉന്മാദവും നിരാശയും: ബൈപോളാര്‍ അവസ്ഥയെ തിരിച്ചറിയണം