- Advertisement -Newspaper WordPress Theme
Uncategorizedഎന്താണ് കരള്‍ രോഗം

എന്താണ് കരള്‍ രോഗം

നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ആമാശയത്തിന്റെ മുകളില്‍ വലതുഭാഗത്തായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിര്‍മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്‌കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.

പലപ്പോഴും കരള്‍ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ ദഹനക്കേടാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന അസ്വസ്ഥതയെയാണ് ദഹനക്കേട് സൂചിപ്പിക്കുന്നത്

കരള്‍ ക്യാന്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍

ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക.

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം.

ചര്‍മ്മം അകാരണമായി ചൊറിയുന്നതും ഒരു ലക്ഷണമാകാം.

അമിതമായ ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നിവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണമാകാമെങ്കിലും കരള്‍ ക്യാന്‍സറിനും ഇത്തരമൊരു ലക്ഷണം കണ്ടേക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme