ജലദോഷം ബാധിച്ചവരുടെ മൂക്കില്‍ നിന്നാണ് ഹ്യൂമന്‍ കൊറോണ വൈറസുകളെ ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. ഒസി 43, 229 ഇ എന്നീ രണ്ടിനം വൈറസുകളാണ് ജലദോഷത്തിനു കാരണം.
കിരീടം പോലുള്ള ചില പ്രൊജക്ഷനുകള്‍ അവയില്‍ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിന്‍ ഭാഷയില്‍ കൊറോണ എന്നാല്‍ ക്രൗണ്‍ ആണ്. മനുഷ്യനില്‍ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീര്‍ഘകാലം കൊറോണ വൈറസ് ആന്റിബോഡികള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല.
ഉറപ്പായും ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകള്‍. ജലദോഷം, ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദര ഭാഗത്തെയും ബാധിച്ചേക്കാം.
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതല്‍ 30 ശതമാനം വരെ കാരണം ഈ വൈറസുകള്‍ ആണ്.
കഴിഞ്ഞ 70 വര്‍ഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടര്‍ക്കി, കുതിര, പന്നി, കന്നുകാലികള്‍ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ലക്ഷണങ്ങള്‍
കൊറോണ വൈറസ് ബാധിച്ചാല്‍ രണ്ടു മുതല്‍ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം.
ചികിത്സിച്ചു ഭേദപ്പെടുത്താന്‍ ആവാത്തതിനാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏല്‍ക്കാതിരിക്കുക, വേപ്പറൈസര്‍ ഉപയോഗിക്കുക.
വൈറസ് പരുന്നത്
വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവില്‍ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
വൈറസ് ബാധിച്ച ഒരാളെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാം. ന്മവൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാല്‍. അപൂര്‍വമായി വിസര്‍ജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.
വൈറസ് ബാധിച്ചാല്‍, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.