- Advertisement -Newspaper WordPress Theme
BEAUTYകറ്റാർവാഴ മാത്രം മതി, മുഖം തിളങ്ങാൻ ....

കറ്റാർവാഴ മാത്രം മതി, മുഖം തിളങ്ങാൻ ….

ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യങ്ങളിൽ സ്വന്തം സൗന്ദര്യം സംരക്ഷിക്കാൻ പലർക്കും വേണ്ടത്ര സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ വിപണിയിൽ എളുപ്പത്തിൽ കിട്ടുന്ന ക്രീമുകളും മറ്റ് ലേപങ്ങളും വാങ്ങി ഉപയോഗിക്കുകയാണ് നമ്മളിൽ ഭൂരിഭാഗം പേരും. ചിലപ്പോൾ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം മൂലം പലതരം പാർശ്വഫലങ്ങളും അനുഭവിക്കേണ്ടതായും വരും. പലപ്പോഴും സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കുന്ന നിലവാരമുള്ള പ്രൊഡക്ടുകൾ വാങ്ങണമെങ്കിൽ നല്ല വില കൊടുക്കുകയും വേണം.

കറ്റാർവാഴ കൊണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

കറ്റാർവാഴയുടെ നീര്: മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴയുടെ നീരുപയോഗിക്കുന്നത് സർവ്വസാധാരണമായിക്കഴിഞ്ഞു. കറ്റാർവാഴയിൽ നിന്ന് ശേഖരിച്ച നീര് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.

എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരമായി കറ്റാർവാഴ നീരും തേനും ചേർത്ത് മുഖത്ത് തേച്ച് നന്നായി മസ്സാജ് ചെയ്യുക. അൽപനേരം കഴിഞ്ഞ് കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ചെയ്യാം.

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴയുടെ നീരുപയോഗിക്കുന്നത് സർവ്വസാധാരണമായിക്കഴിഞ്ഞു. കറ്റാർവാഴയിൽ നിന്ന് ശേഖരിച്ച നീര് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. തുടർന്ന് ഒന്നോ രണ്ടോ മിനിട്ട് നന്നായി മസ്സാജ് ചെയ്യാം. മുപ്പത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി വൃത്തിയാക്കാം.

തൈര്, വെള്ളരിക്ക നീര് എന്നിവ കറ്റാർവാഴയുടെ നീരിൽ യോജിപ്പിച്ച് മുഖത്ത് തേക്കുന്നതും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാനും കറ്റാർവാഴ മതി. ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 – 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറും. സൂര്യതാപമേറ്റ് ശരീരത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും ഈ വിദ്യ മതി.

കറ്റാർവാഴയുടെ നീരിനൊപ്പം തുളസിയിലയുടെ നീരും പുതിനയിലയുടെ നീരും ചേർത്ത് മുഖത്ത് പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി കളയുന്നതും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.
കണ്ണുകൾക്ക് കട്ടുമുള്ള കറുപ്പ് നിറം ഇല്ലാതാക്കുന്നതിനും കറ്റാർവാഴ ഉപയോഗിച്ച് പരിഹാരമുണ്ട്. അല്പം കറ്റാർവാഴ ജെൽ ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ ശേഷം കൺ തടത്തിലും കൺപോളകളിലും വെച്ച് കൊടുക്കുക.
താരന്റെ ശല്യം അമിതമായി ഉള്ളവർക്ക് കറ്റാർവാഴ നീര് ഫലപ്രദമായി ഉപയോഗിക്കാം. കറ്റാർവാഴയുടെ ജെൽ, തൈര്, അല്പം ചെറുനാരങ്ങാ നീര് എന്നിവ നന്നായി യോജിപ്പിച്ച ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകാം.

മുടി കൊഴിച്ചിൽ തടയാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ നീര് മുട്ടയുടെ വെള്ളയിൽ ചേർത്ത് തലയോട്ടിയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. കറ്റാർവാഴ നീര് മാത്രമായി തലയോട്ടിയിൽ പുരട്ടുന്നത് മുടി വളരാൻ സഹായിക്കും. നാച്വറല്‍ മോയിസ്ചറൈസറായി പ്രവർത്തിക്കുന്നത് വഴി മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താനും കഴിയും.

കറ്റാർവാഴ നീര്, മുൾട്ടാണി മിട്ടി, തൈര് എന്നിവ സമം യോജിപ്പിച്ച ശേഷം മുടിയിൽ പുരട്ടി 30 മിനിട്ടുകൾക്ക് ശേഷം കഴുകുക. ഇത് മുടിക്ക് തിളക്കവും ഭാബിജിയും നൽകാൻ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme