in , , , , , , , ,

കുട്ടികളില്‍ ന്യുമോണിയ, വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ ഗുരുതരമാകും

Share this story

കുട്ടികളില്‍ ന്യുമോണിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സഹചര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്ക് തിരിച്ചറിയോനോ വിവരിക്കാനോ സാധിക്കില്ല. അതിനാല്‍ സാഹചര്യം നോക്കി ചികിത്സ ഉറപ്പാക്കണം. പൊതുവേ കുട്ടികള്‍ക്കിടയില്‍ പനിബാധിതര്‍ വര്‍ധിച്ചിട്ടുണ്ട്. ക്ലാസില്‍ ഒരുകുട്ടിക്ക് പനിബാധിച്ചാല്‍ മറ്റ് കുട്ടികള്‍ക്കും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും കുട്ടികളെ നിരീക്ഷിക്കണം. പനിയോ ക്ഷീണമോ ഉണ്ടെങ്കില്‍ വീട്ടുചികിത്സയോ ഡോക്ടറെ കാണാതെ മരുന്നുവാങ്ങിയുള്ള ചികിത്സ പാടില്ല.

എല്ലാകുട്ടികള്‍ക്കും ന്യുമോണിയെക്കെതിരായ വാക്‌സിന്‍ ഉറപ്പാക്കണം. വൈറല്‍ ന്യുമോണിയയാണ് സാധാരണ കാണുന്നത്. എന്നാല്‍ ബാക്ടീരിയല്‍ ന്യുമോണിയ ഗ്രൂപ്പിനെ ബാധിക്കില്ല. അത് ഒരു ഗ്രൂപ്പില്‍ ഒന്നോ രണ്ടോപോര്‍ക്കേ ബാധിക്കാറുള്ളു. ഈ ന്യുമോണിയ അപകടകാരിയാണ്.

ന്യുമോണിയയും ആസ്മയും തമ്മില്‍ മാറിപ്പോകാതെ ശ്രദ്ധിക്കണമെന്ന് തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിലെ ശിശുരോഗ വിഭാഗംെ ഡോക്ടര്‍ പി ബെന്നത്ത് സൈലംെ പറഞ്ഞു. വീട്ടില്‍ ചികിത്സിച്ചാല്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കും. ന്യുമോണിയ ശക്തമായാല്‍ ക്ഷീണം കൂടും. ചര്‍മത്തിന്റെ നിറം മാറുന്നതും ജന്നിയും ന്യുമോണിയ ശ്കതമായതിന്റെ ലക്ഷണങ്ങളാണ്.

കുഞ്ഞുങ്ങള്‍ക്ക് 6 മാസം മുലപ്പാല്‍ മാത്രമേ നല്‍കാവു. പീന്നീട് നമ്മുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള ഭക്ഷണം ഉറപ്പാക്കുക. കുട്ടികളുടെ ആരോഗ്യം മെച്ചെപ്പെടുമെന്ന പ്രചാരണത്തോടെ വിപണിയില്‍ എത്തുന്ന ഭക്ഷണ സാധനങ്ങളും പൊടികളും നാട്ടുഭക്ഷണത്തോളം ഗുണം ചെയ്യില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടികളിലെ ഡൈബറ്റിക് സൂക്ഷിക്കണം

ഒറ്റപ്പെട്ടുള്ള ജീവിതം ഏറ്റവും വലിയ ആരോഗ്യപ്രശ്‌നം