- Advertisement -Newspaper WordPress Theme
Uncategorizedകേരളത്തില്‍ ആന്റിബയോട്ടിക്കുളളില്‍ പ്രതിരോധ ശേഷി കുറയുന്നുവോ

കേരളത്തില്‍ ആന്റിബയോട്ടിക്കുളളില്‍ പ്രതിരോധ ശേഷി കുറയുന്നുവോ

തിരുവന്തപുരം: കേരളത്തില്‍ ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുക്കളുടെ തോത് കൂടി തന്നെ നില്‍ക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്റെ സര്‍വലന്‍സ് റിപ്പോര്‍ട്ട്.2018 മുതല്‍ 2022 ഡിസംബര്‍ വരെയുള്ള ആന്റിബയോഗ്രാം റിപ്പോര്‍ട്ടിലണ് ഇക്കാ്‌യം പറയുന്നത്.നിശ്ചിത കാലയളവിലെ സംമ്പിലുഖളില്‍ നിന്ന് ലഭിക്കുന്ന ബാക്ടീരിയകള്‍ക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധ ശേഷി തിട്ടപ്പെടുത്തുന്നതാണ് ആന്റി ബയോഗ്രാം.

സെഫലവോസ്‌പൊറിന്‍ വിഭാഗം, വീര്യം കൂടിയ ആന്റിബയോട്ടിക്കുകളായ കാര്‍ബാപെനംെ വിഭാഗം എന്നീ മരുന്നുകളോടുളഅള പ്രതിരോധം കൂടി.ആസിനോബാക്റ്റര്‍, ഇകോളി, ക്ലബ്‌സിയല്ല, സ്യൂഡോമോണോസ് എന്നീ ബാക്ടീരിയകളാണ് ഏറ്റവും പ്രതിരോധം കാണിക്കുന്നത്. ശരാശരി 62 % ആണിത്.വാന്‍കോമൈസിനെ പ്രതിരോധിക്കുന്ന എന്ററോകോക്കസ് ബാക്റ്റീരിയകളുടെ തോതും വര്‍ധിച്ചു.

അവസാനത്തെ ആശ്രയമായ ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന കോള്‍സ്റ്റിന് എതിരായ പ്രതിരോധം ഏറണാകുളത്ത് രണ്ടുതവണ കണ്ടെത്തി.

11 ജില്ലകളില്‍ താഴെതട്ടില്‍ പരിശോധന

  • അണുബാധ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കാന്‍ ജില്ലാതലത്തില്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് പദ്ധതി താഴെ തട്ടില്‍ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
  • ഡബ്ല്യു എച്ച് ഒ അംഗീകരിച്ച ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ ആണ് ഉപയോഗിക്കുന്നത്.
  • ആണുബാധ ഏതെന്നും പ്രതിരോധമുണ്ടോ എന്നും നേരത്തെ കൃത്യമായി തിരിച്ചറിയാം. അനിയോജ്യമായ മരുന്ന് നല്‍കാം.
  • സംസ്ഥാനത്ത് 11 ജില്ലകളില്‍ വയനാട്, ഇടുക്കി രണ്ടുമാസത്തിനകം, കാസര്‍കോട് പിന്നാലെ

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme