in , , , , , , ,

കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധന, തമിഴ്‌നാട്ടില്‍ ജാഗ്രതാനിര്‍ദ്ദേശം

Share this story

കേരളത്തിലും സിംഗപ്പൂരിലും അടുത്തിടെയുണ്ടായ അണുബാധയുടെ പശ്ചാത്തലത്തില്‍ പുതിയ കോവിഡ് തരംഗത്തെ നേരിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക പ്രദേശത്ത് പനി കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും സിംഗപ്പൂരിലും അണുബാധ വര്‍ധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഡിസംബര്‍ 15 വരെ, തമിഴ്നാട്ടില്‍ 36 സജീവ കേസുകളുണ്ട്, ഡിസ്ചാര്‍ജ് അനുപാതം 98.94 ശതമാനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ലഭ്യമായ കൊവിഡ് ഡാറ്റ പ്രകാരം, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, 98.94 ശതമാനം ഡിസ്ചാര്‍ജ് അനുപാതത്തില്‍, കേരളത്തില്‍ 1,144 കോവിഡ് കേസുകളുണ്ട്.

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനെ കുറിുച്ചുളഅള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തമിഴ്നാട് ആരോഗ്യ വകുപ്പ് കേരളവുമായി സ്ഥിതിഗതികളെ കുറിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്താന്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു